ഇനി ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ വെച്ചുനോക്കൂ! എന്റെ പൊന്നോ എന്താ രുചി!!
Special Tasty Chicken Fry Recipe
- ചിക്കൻ – 1 കിലോ
- വെളുത്തുള്ളി – 20 അല്ലി
- ഇഞ്ചി – 3 ചെറിയ കഷണം
- വറ്റൽ മുളക് – 8 എണ്ണം
- ചെറിയുള്ളി – 7 എണ്ണം
- കറിവേപ്പില – ഒരു കൈപ്പിടി
- മല്ലിയില – ഒരു കൈപ്പിടി
- പെരുംജീരകം – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- മുട്ട – 1
- കാശ്മീരി മുളക്പൊടി – 2-3 ടേബിൾ സ്പൂൺ
- കോൺ ഫ്ലോർ – 4 1/2 ടേബിൾ സ്പൂൺ
- നാരങ്ങ – 1 എണ്ണം
- ഖരം മസാല – 3/4 ടീസ്പൂൺ
- കുരുമുളക് പൊടി – 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

ആദ്യമായി ഒരു കിലോ ചിക്കൻ നല്ലപോലെ കഴുകി അതിലെ വെള്ളമെല്ലാം ഊറ്റി എടുക്കണം. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് ഇരുപത് അല്ലി വെളുത്തുള്ളി തൊലിയോട് കൂടെ കഴുകി ചേർക്കാം. കൂടാതെ ഒരു ചെറിയ മൂന്ന് കഷണം ഇഞ്ചിയും എട്ട് വറ്റൽ മുളകും ഏഴ് ചെറിയുള്ളിയും ഒരു കൈപ്പിടിയോളം കറിവേപ്പിലയും മല്ലിയിലയും ഒരു ടീസ്പൂൺ പെരുംജീരകവും കൂടെ ചേർത്ത് മിക്സിയിലിട്ട് ചതച്ചെടുക്കാം. ഇത് ഒരുപാട് പേസ്റ്റ് രൂപത്തിൽ ആവേണ്ടതില്ല. ശേഷം ഇത് കഴുകി വച്ച ചിക്കനിലേക്ക് ചേർത്ത് ആവശ്യത്തിനുള്ള ഉപ്പ് കൂടെ ഇട്ടുകൊടുത്ത് നന്നായി ഒന്ന് മിക്സ് ചെയ്തെടുത്ത ശേഷം ഏകദേശം പതിനഞ്ച് മിനിറ്റോളം മാറ്റിവയ്ക്കാം.
ശേഷം ഇതിലേക്ക് ഒരു കോഴിമുട്ടയും രണ്ടോ മൂന്നോ ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടിയും നാലര ടേബിൾ സ്പൂൺ കോൺഫ്ലോറും ഒരു നാരങ്ങയുടെ നീരും മുക്കാൽ ടീസ്പൂൺ ഖരം മസാലയും അര ടീസ്പൂൺ കുരുമുളക് പൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ഇത് നല്ലപോലെ എല്ലായിടത്തും മസാല പിടിക്കും വിധം മിക്സ് ചെയ്ത് കവർ ചെയ്തു മൂടിവയ്ക്കണം. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഈ മസാല റസ്റ്റ് ചെയ്യാനായി വയ്ക്കണം. പകരം നമ്മൾ രാത്രി മുഴുവൻ വച്ച് പിറ്റേദിവസം രാവിലെ പൊരിച്ചെടുക്കുകയാണെങ്കിൽ ഇതിന്റെ ഇരട്ടി രുചി ലഭിക്കും. വ്യത്യസ്ഥമായ ഈ ചിക്കൻ ഫ്രൈ ഉണ്ടാക്കി നോക്കാൻ മറക്കല്ലേ.
Read Also :
ഉന്മേഷത്തിന് വ്യത്യസ്തമായൊരു കഞ്ഞിവെള്ളം ഹൽവ ആയാലോ; പുത്തൻ രുചിക്കൂട്ട് നിങ്ങൾക്കും അറിയണ്ടേ!
ചായക്കൊപ്പം നല്ല ചൂട് പലഹാരം, മുട്ട ഇരിപ്പുണ്ടെങ്കിൽ 5 മിനിറ്റുകൊണ്ട് തയ്യാറാക്കാം