2 ചേരുവ മാത്രം മതി, പൊറോട്ട മാറി നിൽക്കും രുചിയിൽ അടിപൊളി ബ്രെക്ക്ഫാസ്റ്റ്
Special Tasty Breakfast Recipe
Ingredients :
- കപ്പ് മൈദ
- ഉപ്പ്
- 3 കോഴിമുട്ട
- ചെറിയ സവാള
- പച്ചമുളക്
- മല്ലിയില
- എണ്ണ

Learn How To Make :
അതിനായി ആദ്യം ഒരു ബൗളിലേക്ക് 1 1/2 കപ്പ് മൈദ എടുക്കുക. അതിനുശേഷം അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും കുറേശെ വെള്ളം ചേർത്ത് പൂരിക്ക് മാവ് കുഴകുന്നതു പോലെ കുഴച്ചെടുക്കുക. എന്നിട്ട് കുറേശെ മാവ് കയ്യിലെടുത്ത് ചെറിയ ചെറിയ ബോളുകളാക്കി മാറ്റിവെക്കുക. ഇനി ഇതിനുള്ളിൽ നിറക്കാനുള്ളത് അടുത്തതായി തയ്യാറാക്കണം. അതിനായി ഒരു ബൗളിലേക്ക് 3 കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. പിന്നീട് അതിലേക്ക് 1 ചെറിയ
സവാള അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, മല്ലിയില,ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്‌ത് മാറ്റിവെക്കുക. അടുത്തതായി മാവ് ചപ്പാത്തി പരത്തുന്നതുപോലെ പരത്തിയെടുക്കുക. അതിനുശേഷം ഇതിന് മുകളിൽ തയാറാക്കി വെച്ചിരിക്കുന്ന മുട്ടയുടെ മിക്സ് കുറച്ചു ഒഴിച്ച് കൊടുക്കാം. ശേഷം പരത്തിവെച്ച മറ്റൊരു പൂരി മാവ് മുകളിൽ വെച്ച് അരിക് വശങ്ങൾ ഒട്ടിക്കുക. പാനിൽ എണ്ണ നല്ലപോലെ തിളച്ചു വന്നാൽ പരത്തിവെച്ച ഓരോന്നും വറുത്ത് കോരുക. ഇരുവശവും നന്നായി തിരിച്ചിട്ട് മൊരിയിപ്പിക്കുക.
Read Also :
3 ചേരുവകൾ കൊണ്ട് ഇതുവരെ രുചിച്ചിട്ടില്ലാത്ത കിടിലൻ പലഹാരം
ഒരിക്കൽ ഉണ്ടാക്കി കഴിച്ചാൽ പിന്നെ വിടില്ല, കുറഞ്ഞ ചേരുവകൾ കൊണ്ട് കിടിലൻ പലഹാരം