Ingredients :
- പച്ചരി – രണ്ട് കപ്പ് (4 മണിക്കൂർ കുതിർത്ത് വെച്ചത്)
- തേങ്ങ – ഒരു കപ്പ്
- ചോറ് – ഒരു കപ്പ്
- ഉപ്പ്
- എണ്ണ
- കടുക്
- പച്ചമുളക്
Learn How To Make :
ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച അരി രണ്ട് ബാച്ചായി ഒട്ടും തരിയില്ലാതെ അരച്ചെടുക്കണം. എടുത്തുവച്ച മറ്റു ചേരുവകളും അരി അരയ്ക്കുമ്പോൾ രണ്ട് തവണയാണ് ഉപയോഗിക്കേണ്ടത്. അതായത് ആദ്യത്തെ ബാച്ചിൽ ഒരു കപ്പ് അളവിൽ അരിയാണ് എടുക്കുന്നത് എങ്കിൽ എടുത്തു വച്ച തേങ്ങയുടെ പകുതിയും ചോറിന്റെ പകുതിയും അതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത ശേഷം ഒരു പാത്രത്തിൽ ഒഴിച്ച് വയ്ക്കാം. ഇതേ രീതിയിൽ തന്നെ രണ്ടാമത്തെ ബാച്ച് കൂടി അരച്ചെടുത്ത് മാറ്റിവയ്ക്കണം. മാവ് മുഴുവനായും അരച്ചു കഴിഞ്ഞാൽ കൈ ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി കൊടുക്കുക. ശേഷം മാവ് ഫെർമെന്റ് ചെയ്യാനായി എട്ടുമണിക്കൂർ നേരമെങ്കിലും വെക്കണം. അതായത് രാവിലെയാണ് പലഹാരം ഉണ്ടാക്കുന്നത് എങ്കിൽ രാത്രി മാവരച്ച് വയ്ക്കാവുന്നതാണ്.
പലഹാരം തയ്യാറാക്കുന്നതിന് മുൻപായി മാവിലേക്ക് ആവശ്യത്തിന് ഉപ്പും മറ്റ് കുറച്ച് ചേരുവകളും കൂടി ചേർത്തു കൊടുക്കണം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ച് അതിലേക്ക് കടുക്, പച്ചമുളക് എന്നിവയിട്ട് നല്ലതുപോലെ വഴറ്റിയെടുക്കുക. ആവശ്യമെങ്കിൽ സവാള ചെറുതായി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി എന്നിവയും ചേർത്ത് കൊടുക്കാവുന്നതാണ്. ഈയൊരു കൂട്ട് ചൂടോടുകൂടി തന്നെ മാവിലേക്ക് ഒഴിച്ചു കൊടുക്കുക. മാവ് നല്ലതുപോലെ മിക്സ് ചെയ്യുക. ആപ്പച്ചട്ടി അടുപ്പത്തുവെച്ച് ചൂടായി തുടങ്ങുമ്പോൾ ഒരു കരണ്ടി അളവിൽ മാവ് അതിലേക്ക് ഒഴിച്ച് കൊടുക്കുക. ഒരുവശം നല്ലതുപോലെ വെന്തു കഴിഞ്ഞാൽ മറുവശം കൂടി വേവാനായി പലഹാരം മറിച്ചിട്ട് കൊടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ വേറിട്ട ഒരു പലഹാരം റെഡിയായിക്കഴിഞ്ഞു.
Read Also :
ഒരു തവണ നാരങ്ങാ വെള്ളം ഇങ്ങനെ ഉണ്ടാക്കി നോക്കണേ; പുത്തൻ രുചിയിൽ വിരുന്നുകാരെ സൽകരിക്കാം
ഒരു തവണ നാരങ്ങാ വെള്ളം ഇങ്ങനെ ഉണ്ടാക്കി നോക്കണേ; പുത്തൻ രുചിയിൽ വിരുന്നുകാരെ സൽകരിക്കാം