Special Tasty Achinga thoran Recipe

അച്ചിങ്ങാപ്പയർ വാങ്ങിയാൽ ഇനി ഇതേപോലെ ഉണ്ടാക്കിനോക്കൂ! രുചി കേമം തന്നെ

Special Tasty Achinga thoran Recipe

Ingredients :

  • അച്ചിങ്ങപയർ – 500gm
  • തേങ്ങ – അര കപ്പ്
  • ജീരകം – കാൽ ടീസ്പൂൺ
  • വെളുത്തുള്ളി – 2 എണ്ണം
  • സവാള – 1 ചെറുത്
  • പച്ചമുളക് – 5 എണ്ണം
  • ചെറിയ ഉള്ളി – 5 എണ്ണം
  • വറ്റൽമുളക് – 2 എണ്ണം
  • വെളിച്ചെണ്ണ – 2 tbട
  • മഞ്ഞൾ പൊടി – അര ടീസ്പൂൺ
  • കടുക് – 1 tsp
  • കറിവേപ്പില, ഉപ്പ് ഇവ ആവശ്യത്തിന്
Special Tasty Achinga thoran Recipe
Special Tasty Achinga thoran Recipe

Learn How To Make :

ആദ്യം ചീനച്ചട്ടിയിൽ കുറച്ചധികം വെളിച്ചെണ്ണ ഒഴിച്ചിട്ട് കടുക് വറുക്കുക. ഇതിലേക്ക് ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞതും രണ്ട് വറ്റൽമുളകും രണ്ട് തണ്ട് കറിവേപ്പിലയും ഇട്ട് വഴറ്റുക. ഇതൊന്ന് മൂത്തു വരുമ്പോൾ ഒരൽപ്പം മഞ്ഞൾപൊടി ചേർക്കാം. അതിന് ശേഷം കുറച്ച് അച്ചിങ്ങാപയർ ഇട്ട് ഉപ്പും ഇട്ട് നന്നായി ഇളക്കിയിട്ട് വേവാനായി പാത്രം വച്ച് അടച്ചു വയ്ക്കാം. ഇത് വേവുന്ന സമയം കൊണ്ട് നമുക്ക് അരപ്പ് തയ്യാറാക്കാം. അര കപ്പ്‌ തേങ്ങ ചിരകിയതും അഞ്ചോ ആറോ ചുവന്നുള്ളിയും അഞ്ചു പച്ചമുളകും രണ്ട് അല്ലി വെളുത്തുള്ളിയും ഒരൽപ്പം ജീരകവും കൂടി മിക്സിയുടെ ജാറിൽ ചേർത്ത് അരച്ചെടുക്കാം. ഈ അരപ്പ് വേവിക്കുന്ന അച്ചിങ്ങാപയറിലേക്ക് ചേർത്ത് നന്നായിട്ട് യോജിപ്പിക്കണം. ഇതും കൂടി വേവാനായി അടച്ചുവയ്ക്കണം. പയർ ഇടുമ്പോൾ മുതൽ കുറഞ്ഞ തീയിൽ വേണം വയ്ക്കാനുള്ളത്. അങ്ങനെ നല്ല സ്വാദിഷ്ടമായ നാടൻ അച്ചിങ്ങാപ്പയർ തോരൻ തയ്യാർ.

Read Also :

ഇത്രനാൾ ചെറുപഴം ഉണ്ടായിട്ടും ഇങ്ങനൊരു ഐഡിയ തോന്നിയില്ലല്ലോ! റെസിപ്പി ഇതാ!

കല്യാണ സദ്യക്കു കിട്ടുന്ന അതെ രുചിയിൽ, ഞൊടിയിടയിൽ കുക്കറിൽ അടിപൊളി സാമ്പാർ