രാവിലേക്ക് ബ്രേക്ക്ഫാസ്റ്റ് ഇതാക്കികൂടെ!
Special Soft Dosa Recipe
Ingredients :
- ഇടിയപ്പം/പത്തിരിപ്പൊടി – 1കപ്പ്
- വെള്ളം – 2 കപ്പ്
- തേങ്ങ തിരുമ്മിയത് – 1/2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്

Learn How To Make :
ആദ്യം മുകളിലെ അളവ് പ്രകാരം അരിപൊടി, നാളികേരം, ഉപ്പ്, വെള്ളം എന്നിവ എല്ലാം ചേർത്ത് ഒന്ന് കുഴച്ചെടുക്കുക. ശേഷം മിക്സിയിൽ നല്ലപോലെ അടിച്ച് പത വരുന്നത് വരെ അടിക്കണം. ഇപ്പോൾ ദോശക്കുള്ള മാവ് തയ്യാർ. ഇനി ഒരു ദോശ പാനിൽ എണ്ണ തടവി മാവ് കനം കുറച്ച് പരത്തുക. ഈ ദോശക്ക് ഒരു പുറം മാത്രം ചേട്ടെടുത്തൽ മതിയാകും. മറിച്ചിടാൻ പാടില്ല. അടിപൊളി പൂ പോലുള്ള ദോശ തയ്യാർ,
Read Also :
ഇങ്ങനെ മസാല തയ്യാറാക്കി അയല പൊള്ളിച്ച് കഴിച്ചിട്ടുണ്ടോ?
ചായക്കട പലഹാരം പപ്പട വട രുചിയോടെ തയ്യാറാക്കിയാലോ!