Ingredients :
- സേമിയ
- പഞ്ചസാര
- നെയ്യ്
- അണ്ടിപ്പരിപ്പ്
- ഉണക്ക മുന്തിരി
- ബദാം
- പാൽ
- മാതളം
Learn How To Make :
250 ഗ്രാം സേമിയ ആണ് എടുക്കുന്നത്. ആദ്യം ഒരു പാനിൽ നെയ്യ് ചൂടാക്കിയിട്ട് ഇതിൽ അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, ബദാം, സേമിയ എന്നിവ പ്രത്യേകം വറുത്തു കോരി എടുക്കണം. അതിനു ശേഷം ആപ്പിൾ ചെറുതായി മുറിച്ചതും നേന്ത്രപ്പഴയും പഞ്ചസാരയും ചേർത്ത് വഴറ്റണം. ഒപ്പം അല്പം മാതളം കൂടി ചേർക്കണം. വലിയ ഉരുളിയിൽ രണ്ടര ലിറ്റർ പാൽ തിളപ്പിച്ചിട്ട് ഇതിലേക്ക് സേമിയ ചേർത്ത് വേവിക്കണം. ഇതിലേക്ക് പഞ്ചസാരയും കസ്റ്റർഡ് മിക്സ് പാലിൽ കലക്കിയതും ചേർക്കാം. ഇത് നല്ലത് പോലെ യോജിപ്പിക്കണം. ഇത് കുറുകി വരുമ്പോൾ ഏലയ്ക്കാ പൊടി ചേർത്തിട്ട് തയ്യാറാക്കി വച്ചിരിക്കുന്ന ഫ്രൂട്ട്സ് ചേർത്ത് യോജിപ്പിക്കാം. നല്ല രുചികരമായ ഫ്രൂട്ട് കസ്റ്റർഡ് സേമിയ പായസം തയ്യാർ.
Read Also :
കല്യാണ വീട്ടിലെ തൂവെള്ള നെയ്‌ച്ചോറിന്റെ രുചി രഹസ്യം ഇതാണ്! പിന്നെ ഇങ്ങനെയേ തയ്യാറാക്കൂ!
കാലങ്ങളോളം കേടുവരാത്ത തൈര് മുളക് കൊണ്ടാട്ടം! ഇതുപോലെയെന്നു ചെയ്‌തുനോക്കൂ