Ingredients :
- അരിപൊടി
- ഉപ്പ്
- പാൽ
- ശർക്കര
- ഏലക്ക പൊടി
Learn How To Make :
ഈ വിഭവം തയ്യാറാക്കാനായി ഇടിയപ്പത്തിന് പൊടിയാണ് ഏറ്റവും നല്ലത്. കുറച്ച് ഉപ്പും ചേർത്ത് അതിലേക്ക് തിളച്ച വെള്ളം കലക്കിയെടുക്കുക. നന്നായിട്ടൊന്ന് കലക്കി എടുക്കുമ്പോൾ ഇത് നല്ല മയത്തിൽ കിട്ടുന്നതായിരിക്കും. ഈ പൊടി കലക്കി എടുത്തതിനുശേഷം ഉണ്ണിയപ്പം ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ സ്പ്രെഡ് ചെയ്തതിനു ശേഷം അതിലേക്ക് മാവൊഴിച്ച് ഒന്ന് ചുറ്റിച്ചു കൊടുക്കാം.
നന്നായി വെന്ത് കഴിഞ്ഞ് ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം മറ്റൊരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ച് അതിലേക്ക് കുറച്ച് ശർക്കരയും ചേർത്തു കൊടുത്ത് അതിലേക്ക് ഏലക്ക പൊടിയും ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക ഇതൊന്നു കുറുകി വരുന്ന സമയം ആകുമ്പോൾ ഗ്യാസ് ഓഫ് ചെയ്തതിനുശേഷം ഇത് തയ്യാറാക്കി വെച്ചിട്ടുള്ള പലഹാരത്തിനുള്ളിലേക്ക് ഒഴിച്ചു കൊടുക്കുക കുറച്ചു കഴിയുമ്പോൾ ഇതും കൂടെ ചേർന്ന് ഇത് നന്നായിട്ട് കുതിർന്നു കിട്ടുന്നതായിരിക്കും. രുചികരമായ വിഭവം തയ്യാർ.
Read Also :
മാവ് പെട്ടെന്ന് പുളിച്ച് പൊങ്ങിവരാൻ ഇതിലും നല്ലൊരു സൂത്രം വേറെയില്ല
രാവിലത്തെ തിരക്കിനിടയിൽ എളുപ്പത്തിലുണ്ടാക്കാം അടിപൊളി തോരൻ