റാഗി കൊണ്ട് പുട്ട് ഉണ്ടാക്കിയാലോ! ദിവസവും റാഗി ഒരു ശീലമാക്കൂ, കൊളെസ്ട്രോളും ഷുഗറും നോർമലാകും!

About Special Ragi Puttu Recipe :

റാഗി നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചെറിയ കുട്ടികൾക്ക് എപ്പോഴും കൊടുക്കുന്ന ഒന്നാണ് റാഗി. ഇത് കുറുക്കി ആണ് കൊടുക്കാറുളളത്. എന്നാൽ മുതിർന്നവർക്കും റാഗി കഴിക്കാം. റാഗി പുട്ട്, ദോശ ഇതൊക്കെ ഉണ്ടാക്കി റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പുട്ട് പലതരത്തിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ റാഗി വെച്ച് ഉണ്ടാക്കിയാൽ വളരെ നല്ലതാണ്. വിശപ്പ് പെട്ടന്ന് മാറും. കാരണം റാഗിയിൽ ഒരുപാട് ഫൈബർ അടങ്ങിയിട്ടുണ്ട്. റാഗി ഷുഗർ ഉള്ളവർക്ക് വളരെ നല്ലതാണ്. സ്ഥിരമായി റാഗി കഴിക്കുന്നവർക്ക് ഷുഗർ വരില്ല. റാഗിയിൽ ഒരുപാട് നാര് അടങ്ങിയിട്ടുണ്ട്. റാഗി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്.

Ingredients :

  • റാഗി -1 കപ്പ്
  • പശു നെയ്യ്
  • തേങ്ങ ആവശ്യത്തിന്
  • ഉപ്പ് ആവശ്യത്തിന്
Special Ragi Puttu Recipe

Learn How to Make Special Ragi Puttu Recipe :

റാഗി പൊടി ആദ്യം വറുത്ത് എടുക്കുക. ചെറിയ തീയിൽ ആണ് വറുക്കേണ്ടത്. ഇത് കരിഞ്ഞ് പോവാതെ ശ്രദ്ധിക്കുക. ഇത് നന്നായി തണുപ്പിക്കുക. ഇതിലേക്ക് പശു നെയ്യ് ചേർക്കുക. ഇങ്ങനെ ചേർക്കുമ്പോൾ നല്ല മണവും കിട്ടും. ഉപ്പ് ചേർക്കുക. ഉപ്പ് പൊടിയായി ചേർക്കാം അല്ലെങ്കിൽ ഉപ്പ് വെള്ളം ആക്കിയാൽ മതിയാവും. ഇനി ഇത് നനച്ച് എടുക്കണം. വേണമെങ്കിൽ ഇതിലേക്ക് തേങ്ങ ചേർത്ത് കുഴച്ച് എടുക്കാം.

കുറച്ച് കുറച്ച് ആയി വെള്ളം ഒഴിച്ച് കുഴച്ച് എടുക്കുക. ചെറുതായി നനവ് ഉണ്ടാവണം. എന്നാൽ കൈയിൽ എടുക്കുമ്പോൾ പൊടിഞ്ഞ് പോവണം ഇതാണ് പുട്ട് പൊടിയുടെ പാകം. പുട്ട് കുറ്റിയിലേക്ക് തേങ്ങയും പൊടിയും മാറി മാറി ചേർക്കുക. പൊടി നനച്ച് അധിക സമയം വെക്കരുത്. സാധാരണ പുട്ടിനേക്കാൾ ഇതിന് കുറച്ച് വേവ് ആവശ്യമാണ്. പുട്ട് വെന്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ആവി പറക്കുന്ന നല്ല പുട്ട് റെഡി! YouTube Video

Read Also :

ഹോട്ടലുകളിൽ നിന്ന് കിട്ടുന്ന അതേ രുചിയിൽ തേങ്ങ ചട്ണി ഇനി വീട്ടിലും തയ്യാറാക്കാം

പച്ചരിയും പാലും ഉണ്ടോ..? രാവിലെ അടിപൊളി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം

ragi puttu benefitsSpecial Ragi Puttu Recipespecial ragi puttu recipe kerala style
Comments (0)
Add Comment