എന്നും ഇതൊരു ഗ്ലാസ് കുടിച്ചു നോക്കൂ, ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമം
Special Ragi Drink Recipe
Ingredients :
- റാഗി പൊടി – രണ്ട് ടേബിൾ സ്പൂൺ
- പഴം – 1
- പഞ്ചസാര – രണ്ട് ടേബിൾ സ്പൂൺ
- പാൽ – കാൽ കപ്പ്
- വെള്ളം – 2 ഗ്ലാസ്

Learn How To Make :
ഒരു പാത്രത്തിൽ 2 ടേബിൾസ്പൂൺ റാഗി പൊടി ചേർക്കുക. ഒരു ഗ്ലാസ്സ് വെള്ളം ചേർത്ത് കട്ട ഇല്ലാതെ അലിയിക്കുക. അടി കട്ടിയുള്ള മറ്റൊരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കുക.വെള്ളം ആവശ്യത്തിന് തിളച്ച ശേഷം അതിലേക്ക് തയ്യാറാക്കിയ റാഗി ഒഴിക്കുക. റാഗി ആവശ്യത്തിന് തിളച്ചു കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്യുക. ഒന്ന് തണുക്കാനായി മാറ്റിവെക്കാം. അതിനുശേഷം തയ്യാറാക്കിയ റാഗി കുറുക്ക്, 2പഴങ്ങൾ, 2 ടേബിൾസ്പൂൺ പഞ്ചസാര, 1/4 കപ്പ് പാൽ എന്നിവ ഒരു മിക്സി ജാറിൽ ഇട്ട് നല്ലപോലെ അടിച്ചെടുക്കുക. തണുത്ത പാലിനൊപ്പം ആണ് ഇത് കൂടുതൽ രുചികരം. റാഗി മിശ്രിതത്തിലേക്ക് മറ്റൊരു 3/4 കപ്പ് പാൽ ചേർത്ത് നന്നായി ഇളക്കുക. രുചികരമായ ഹെൽത്തി ആയ റാഗി ഡ്രിങ്ക് തയ്യാറായി കഴിഞ്ഞു.
Read Also :
സവാള ഇതുപോലെ കുക്കറിൽ ഇട്ടു നോക്കൂ, എത്ര തിന്നാലും കൊതിതീരാത്ത വിഭവം
ഇച്ചിരി ഉഴുന്നും ശർക്കരയും ഉണ്ടേൽ ഇപ്പോൾതന്നെ തയ്യാറാക്കിനോക്കൂ