ചായക്ക് സ്പെഷ്യൽ രുചിയിൽ പഴംപൊരിയായാലോ!

Ingredients :

  • നേന്ത്ര പഴം – 3 എണ്ണം
  • മൈദ – 2 കപ്പ്
  • ദോശ മാവ് – 2 സ്പൂൺ
  • പഞ്ചസാര – 4 സ്പൂൺ
  • തേങ്ങാ പാൽ – 2 ഗ്ലാസ്‌
  • ഉപ്പ് – ഒരു നുള്ള്
  • എണ്ണ – 1/2 ലിറ്റർ
Special Pazhampori Recipe

Learn How To ,Make :

മൈദ മാവിലേക്ക് മഞ്ഞൾപൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് അടുത്തതായി എടുത്തു വച്ചിരിക്കുന്ന തേങ്ങാപാലും ദോശമാവും ചേർത്ത് നല്ല പോലെ മിക്സ് ചെയ്യേണ്ടതാണ്. ഈ മാവിലേക്ക് ഒരു നുള്ള് പഞ്ചസാരയും കൂടി ചേർത്താൽ നല്ലതായിരിക്കും. ഇനി തയ്യാറാക്കിയ ഈ മാവ് 15 മിനിറ്റ് നേരത്തേക്ക് മൂടിവെച്ച് മാറ്റിവയ്ക്കുക.

ഈ സമയം നേന്ത്രപ്പഴം തൊലി കളഞ്ഞ് നാലായി മുറിച്ച് വെക്കുക. ശേഷം കുഴിയുള്ള ഒരു ചീനച്ചട്ടിയെടുത്ത് അതിൽ എണ്ണയൊഴിച്ച് തിളച്ചാൽ എടുത്തുവെച്ചിരിക്കുന്ന ഓരോ കഷണം നേന്ത്രപ്പഴവും നേരത്തെ തയ്യാറാക്കി വെച്ച മാവിൽ മുക്കി എണ്ണയിൽ വറുത്ത കോരി എടുക്കുക. ചായക്കടയിലെ അതേ പഴംപൊരിയുടെ രുചിയിൽ നിങ്ങളും ഇതുപോലെ തയ്യാറാക്കി നോക്കൂ.

Read Also :

കപ്പ പുട്ട് കുട്ടികൾക്ക് ഇങ്ങനെ തയ്യാറാക്കി കൊടുക്കൂ

രാവിലേക്ക് ബ്രേക്ക്ഫാസ്റ്റ് ഇതാക്കികൂടെ!

Special Pazhampori Recipe
Comments (0)
Add Comment