Ingredients :
- പാവയ്ക്ക രണ്ടെണ്ണം
- കടലമാവ് ഒരു കപ്പ്
- മുളകുപൊടി ഒരു ടീസ്പൂൺ
- മസാലപ്പൊടി കാൽ ടീസ്പൂൺ
- കായപ്പൊടി കാൽ ടീസ്പൂൺ
- ഉപ്പ് പാകത്തിന്
- എണ്ണ വറക്കാൻ ആവശ്യത്തിന്
- പച്ചമുളക് പത്തെണ്ണം
- കറിവേപ്പില 3 തണ്ട്
Learn How To Make :
പാവയ്ക്ക കനം കുറച്ച് വട്ടത്തിൽ അരിഞ്ഞ് ഉപ്പ് തേച്ചു വയ്ക്കുക. കടലമാവ് മുളകുപൊടിയും, മസാലപ്പൊടി, കായപ്പൊടി, ഉപ്പ് എന്നിവ കുഴമ്പ് രൂപത്തിൽ കുഴച്ചു വെക്കുക. എണ്ണ ചൂടാക്കി പാവയ്ക്ക വറുത്തു കോരുക തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം കടലമാവ് ഇടുക എണ്ണ ചൂടാക്കി ഓരോ സ്പൂൺ പാവയ്ക്ക കൂട്ട് കോരി ഒഴിച്ച് വറുത്തെടുക്കുക. ബാക്കി എണ്ണയിൽ പച്ചമുളക് രണ്ടായി കയറിയത് കറിവേപ്പിലയും വറുത്ത് പാവയ്ക്ക ബജ്ജി മുകളിൽ ഇടുക.
Read Also :
നാലുമണി ചായക്ക് ബെസ്റ്റ് ഈ മുളക് ബജി
ഇഡ്ഡലിത്തട്ടിൽ കിടിലൻ രുചിയിൽ ഇടിമുട്ട