About Special Nellikka Lehyam Recipe :
വൈറ്റമിൻ സിയുടെ കലവറയായ നെല്ലിക്ക കൊണ്ട് ലേഹ്യം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെടാം. യുവത്വം നിലനിർത്തുവാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുവാനും ചർമത്തിന് നിറം പോകാതെ നിലനിർത്തുവാനും ഉറക്കം കിട്ടുവാനും ഒക്കെ നെല്ലിക്ക വളരെ നല്ലതാണ്. കൃത്രിമ ചേരുവകൾ ഒന്നുതന്നെ ചേർക്കാതെ ആർക്കും ഏത് സമയത്തും തയ്യാറാക്കി എടുക്കാവുന്ന ഒരു ലേഹ്യം ആണ് എന്നുള്ളത് ഇവയുടെ മറ്റൊരു പ്രത്യേകതയാണ്.
ഇതിനായി വേണ്ടത് 600 ഗ്രാം നെല്ലിക്കയും 600 ഗ്രാം പനംചക്കരയും ആണ്. ഒരു ടീസ്പൂൺ കരിഞ്ചീരകവും രണ്ടിഞ്ച് വലിപ്പമുള്ള കറുവപ്പട്ടയും 4 ഗ്രാമ്പൂവും 5 ഏലയ്ക്കയും കൂടാതെ ഒരു ടീസ്പൂൺ മുളകുപൊടിയും കുറച്ചു നെയ്യും കൂടി ആവശ്യമാണ്. ആദ്യമായി ഒരു പാൻ ചൂടാക്കി അതിനു ശേഷം അതിലേക്ക് സ്‌പൈസ്സ് എല്ലാം കൂടി ഇട്ട് ഒന്ന് ചൂടാക്കിയെടുക്കുകയാണ് ചെയ്യേണ്ടത്.
ശേഷം ചക്കര ഒരു പാത്രത്തിലേക്ക് ഇട്ട് വെള്ളമൊഴിച്ച് ഉരുക്കി എടുക്കുക. കൂടാതെ നെല്ലിക്കയും ഒരു കുക്കറിലേക്ക് ഇട്ട് മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. നെല്ലിക്ക നല്ലതുപോലെ വെന്തതിനുശേഷം അവയ്ക്കുള്ളിൽ കുരുകളഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കുക. ഈ നെല്ലിക്ക ഒരു മിക്സിയുടെ
ജാർ ഇട്ട് കുറച്ച് വെള്ളവും കൂടി ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം നല്ല കട്ടിയുള്ള ഒരു ഉരുളിയിൽ ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്ക് നേരത്തെ ഒരുക്കി മാറ്റിവെച്ചിരുന്ന ശർക്കര കൂടി അരിച്ചു ഒഴിച്ചു ചൂടാക്കുക. ബാക്കി ഭാഗം മനസ്സിലാക്കാം വീഡിയോയിൽ നിന്നും. YouTube Video
Read Also :
മോര് കറി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ; ഇതുണ്ടെങ്കിൽ കറിയും കാലി ചോറും കാലി!
ഇടിയപ്പം/നൂലപ്പം നല്ല സോഫ്റ്റ് പഞ്ഞി നൂലുകൾ പോലെ തയ്യാറാക്കാൻ ഇങ്ങനെ മാവ് തയ്യാറാക്കാം