Ingredients :
- മട്ടൻ അര കിലോ
- ബിരിയാണി അരി രണ്ട് കപ്പ്
- മഞ്ഞൾപൊടി ഒരു ചെറിയ ടീസ്പൂൺ
- വെളുത്തുള്ളി ഇഞ്ചി ഒരു ചെറിയ കഷണം
- പച്ചമുളക് മൂന്നെണ്ണം നീളത്തിൽ അരിഞ്ഞത്
- പട്ട ചെറിയ കഷണം
- ഗ്രാമ്പൂ ആറെണ്ണം
- ഏലക്ക അഞ്ചെണ്ണം
- അണ്ടിപ്പരിപ്പ് 25 ഗ്രാം
- കിസ്മിസ് 25 ഗ്രാം
- സവാള മൂന്നെണ്ണം
- തേങ്ങാപ്പാൽ മൂന്ന് കപ്പ്
- ഗരം മസാല പൊടി അര ടീസ്പൂൺ
- മല്ലിയില ആവശ്യത്തിന്
- പുതിനയില ആവശ്യത്തിന്
- നെയ്യ് അരക്കപ്പ്
- ഉപ്പ് പാകത്തിന്
Learn How To Make :
മട്ടൻ കഴുകി ഊറ്റിയ ശേഷം അതിൽ പച്ചമുളക് ഇഞ്ചി വെളുത്തുള്ളി മഞ്ഞൾപൊടി തേങ്ങാപ്പാൽ പട്ട ഗ്രാമ്പു ഏലക്ക ഉപ്പ് ഒരു സവാള അരിഞ്ഞത് എന്നിവ ചേർത്ത് കുക്കറിൽ 15 മിനിറ്റ് അടച്ചു വേവിക്കണം. പിന്നീട് ചുവടു കട്ടിയുള്ള ഒരു പാത്രം ചൂടാകുമ്പോൾ നെയ്യൊഴിച്ച് നീളത്തിൽ നേരിയതായി അരിഞ്ഞ സവാള ബ്രൗൺ നിറത്തിൽ വറുത്തു കോരണം. ഇതേ നെയ്യിലാണ് അണ്ടിപ്പരിപ്പും, കിസ്മിസും വറുത്തു കോരേണ്ടത്. തുടർന്ന് ശേഷിച്ച നെയ്യിൽ കഴുകി ഊറ്റി വെച്ചിരിക്കുന്ന ബിരിയാണി അരി ഇട്ട് നന്നായി വറക്കണം. അടുത്തതായി അരി മൂത്ത് കഴിയുമ്പോൾ മട്ടൻ
അതിന്റെ ചോറോട് കൂടി അരിയിൽ ചേർത്ത് ഇളക്കണം. ഇറച്ചി വെന്ത് ചോറിന്റെ അളവ് വേണ്ടത്ര ഉണ്ടോ എന്ന് നോക്കണം. സൂപ്പും വെള്ളവും കൂടി ഏകദേശം 5 കപ്പ് വേണം. അത്രയെങ്കിലും തിളപ്പിചാറിയ വെള്ളം ചേർക്കണം ഇതിനുശേഷം ചെറുതീയിൽ ആയിട്ട് ചോറ് വറ്റിച്ചെടുക്കണം. ഇടയ്ക്ക് ഇളക്കി കൊടുക്കുകയും വേണം തുടർന്ന് ഏകദേശം വെള്ളം വറ്റി ചോറ് വെന്തു കഴിഞ്ഞാൽ മല്ലിയില, പുതിനയില ,വറുത്ത അണ്ടിപ്പരിപ്പ്, കിസ്മിസ് ,സവാള എന്നിവയുടെ പകുതി ചേർത്ത് ഇളക്കണം. അല്പം ഗരം മസാലയും ചേർക്കണം അവസാനമായി ചോറ് നല്ലവണ്ണം വെന്ത് വെള്ളം വറ്റി കഴിയുമ്പോൾ തീ അണച്ച് വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റണം സവാള കിസ്മിസ് മല്ലിയില പുതിന അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് അലങ്കരിക്കാം.
Read Also :
തെരളി അപ്പം ഇതുപോലെ ഉണ്ടാക്കിയാൽ പാത്രം കാലിയാവുന്നതറിയില്ല
കറുമുറെ കൊറിക്കാൻ ഇത് വീട്ടിൽ ഉണ്ടാക്കി വെച്ചാൽ മതി