Ingredients :
- മധുര കിഴങ്ങ്
- ഉപ്പ്
- ചെറുള്ളി
- വേപ്പില
- ഇടിച്ച മുളക്
- മുളക് പൊടി
- വെളിച്ചെണ്ണ
Learn How To Make :
മധുര കിഴങ്ങ് ചെറിയ കഷ്ണങ്ങളായി ആയി വേണം നമ്മൾ ഇത് തയ്യാറാക്കേണ്ടത്.നുറുക്കി വെച്ച കിഴങ്ങ്,നുള്ളു മഞ്ഞൾ പൊടി,കാൽ ടീസ്പൂൺ മുളക്ക് പൊടി,ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കറിൽ ഇട്ട് വേവിക്കണം.അര ഗ്ലാസ് വെള്ളം കൂടെ ഒഴിച്ച് വേണം വേവിക്കേണ്ടത്.ഒരു വിസിൽ വന്നാൽ നമുക് ഫ്ലൈയിം ഓഫ് ചെയാവുന്നതാണ്. അല്ലാത്ത പക്ഷം വേവ് കൂടി കൂടുതൽ ഉടഞ്ഞു പോവാനുള്ള സാധ്യത ഉണ്ട്.വേവിച്ച കിഴങ്ങ് ചൂടറിയതിന് ശേഷം മാത്രമാണ് നമ്മൾ ഇത് കാച്ചി എടുക്കേണ്ടത്.ഒരു കാടായി എടുത്ത് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം.10 ചെറിയുള്ളി അലകിൽ സബോള ചെറുതായി അരിഞ്ഞതും കൂടെ ചേർത്ത് ഒപ്പം കുറച്ച് വേപ്പിലയും ഇട്ട് വഴറ്റാം.
തരി നുള്ള് ഉപ്പ് കൂടെ ചേർത്ത് ഇട്ട് കൊടുക്കാം.ചെറിയുള്ളി ഒരു ബ്രൗൺ നിറം ആക്കുന്നത് വരെ ഒന്ന് ഇളകി കൊടുക്കാം. ശേഷം മുളക് ചതച്ചത് ഇട്ട് കൊടുക്കാം.ഓരോരുത്തരുടെ ഇരുവിന് അനുസരിച്ച വേണം മുളക് ഇടേണ്ടത്. മുളകിന്റെ പച്ച മണം മാറുന്നത് വരെ വഴറ്റി എടുക്കാം.ഇനി ഇതിലോട്ട് വേവിച്ച് വെച്ചിരിക്കുന്ന മധുര കിഴങ്ങ് കൂടെ ചേർത്ത് ഇളക്കാം.എല്ലാം പാകത്തിന് പിടിച്ചതിന് ശേഷം ഫ്ലൈയിം ഓഫ് ആകാം.എന്നിട് മുകളിൽ കുര്ച്ച വെളിച്ചെണ്ണ തൂവി കൊടുക്കാം.ഇപ്പോൾ നമ്മുടെ ടേസ്റ്റി സ്പൈസി മെഴുക്ക് പുരട്ടി തയാറായി കഴിഞ്ഞു.
Read Also:
തേങ്ങാ ചമ്മന്തി ഇത് കൂടി ചേർത്ത് അരക്കൂ, രുചി കൂടും! ദോശക്കും ഇഡ്ഡലിക്കും ബെസ്റ്റ്