Ingredients :
- ഗ്രീൻ പീസ്
- ക്യാരറ്റ്
- ബീൻസ്
- ഉരുളക്കിഴങ്ങ്
- പച്ചമുളക്
- ഇഞ്ചി
- വെളുത്തുള്ളി
- തേങ്ങ
- അണ്ടിപ്പരിപ്പ്
Learn How To Make :
ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റുക. ശേഷം സവാള കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, കുറച്ച് ഗരം മസാല പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി സവാളയിലേക്ക് ചേർത്ത് വഴറ്റാം. എടുത്തുവച്ച പച്ചക്കറികൾ എല്ലാം ഈ ഒരു കൂട്ടിലേക്ക് ചേർത്ത് വഴറ്റി അടച്ചുവെച്ച് വേവിക്കുക.
ഈയൊരു സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം. മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് അളവിൽ തേങ്ങയും എടുത്തു വച്ച അണ്ടിപ്പരിപ്പും, ജീരകവും ആവശ്യത്തിന് വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. കഷ്ണങ്ങളെല്ലാം വെന്തു തുടങ്ങുമ്പോൾ അതിലേക്ക് വേവിച്ച് വെച്ച ഗ്രീൻപീസ് കൂടി ചേർത്തു കൊടുക്കണം. അവസാനമായി അരപ്പ് കൂടി കുറുമയിലേക്ക് ചേർത്ത് ഒന്ന് ഇളക്കി പച്ചമണം പോയി കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ കുറുമ റെഡിയായി കഴിഞ്ഞു.
Read Also :
ചായക്കടയിലെ എണ്ണ കുടിക്കാത്ത സോഫ്റ്റ് പഴംപൊരിയുടെ രഹസ്യം ഇതാ
അമ്പഴങ്ങ അച്ചാർ ഇടുമ്പോൾ ഈ ഒരു പ്രത്യേക ചേരുവ കൂടി ചേർക്കൂ, രുചി കെങ്കേമം