Special Kunjipathiri Recipe

രാവിലെയും രാത്രിയും ഇനി ഇതുമതി കഴിക്കാൻ, ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കൂ

Special Kunjipathiri Recipe

എല്ലാ ദിവസവും ബ്രേക്ഫാസ്റ്റിനായി ദോശയും ഇഡ്ഡലിയും മാത്രം ഉണ്ടാക്കി മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിൽ നിന്നും ഒരു വ്യത്യസ്തത വേണമെന്ന് നമ്മുടെയെല്ലാം മനസ്സിൽ ഉണ്ടെങ്കിലും കൂടുതൽ പണിപ്പെടാൻ ആർക്കും താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു നാടൻ ബ്രേക്ക്ഫാസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാനായി ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് കാൽ കപ്പ് അളവിൽ തേങ്ങയും രണ്ട് വെളുത്തുള്ളിയും, കുറച്ച് ജീരകവും ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. ശേഷം ഒരു പാത്രത്തിൽ ഒന്നര കപ്പ് അളവിൽ വെള്ളമെടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കാനായി വയ്ക്കുക. അതിലേക്ക് ക്രഷ് ചെയ്തുവച്ച തേങ്ങയുടെ കൂട്ടുകൂടി ചേർത്തു കൊടുക്കാം. എല്ലാ ചേരുവകളും വെള്ളത്തിൽ കിടന്ന് നല്ലതുപോലെ മിക്സ് ആയി തുടങ്ങുമ്പോൾ എടുത്തുവച്ച അരിപ്പൊടി അതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്.

 Special Kunjipathiri Recipe
Special Kunjipathiri Recipe

അരിപ്പൊടി കട്ടിയായി കുറുകി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് ചൂടാറാനായി മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് പലഹാരത്തിലേക്ക് ആവശ്യമായ മറ്റു ചേരുവകൾ തയ്യാറാക്കാം. അതിനായി കുക്കറിലേക്ക് ഒരുപിടി അളവിൽ വൻപയറും കടലയും ഇട്ട് നല്ലതുപോലെ വേവിച്ചെടുത്ത് മാറ്റിവയ്ക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കടുകും, ഉഴുന്നും, കറിവേപ്പിലയും ഇട്ട് പൊട്ടിച്ചെടുക്കുക. ഒരു സവാള ചെറുതായി അരിഞ്ഞതും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കൂടി മസാല കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം.

ശേഷം ഒരു തക്കാളി ചെറിയ കഷണങ്ങളായി അരിഞ്ഞ് അതിലേക്ക് ചേർത്ത് കൊടുക്കാം. മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ആവശ്യാനുസരണം മസാലക്കൂട്ടിൽ ചേർത്തു കൊടുക്കുക. ഈയൊരു കറിയിലേക്ക് ആവശ്യമായ അരപ്പു കൂടി തയ്യാറാക്കി എടുക്കണം. അതിനായി തേങ്ങ മിക്സിയുടെ ജാറിൽ ഇട്ട് ഒട്ടും തരിയില്ലാതെ അരച്ചെടുക്കുക. നേരത്തെ തയ്യാറാക്കിവെച്ച മാവ് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്ത് ഇഡലി പാത്രത്തിൽ വച്ച് ആവി കയറ്റി എടുക്കുക. തയ്യാറാക്കിവെച്ച കറിയുടെ കൂട്ടിലേക്ക് ആവി കയറ്റിയെടുത്ത ഉരുളകൾ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

Read Also :

കസ്കസ് ഇനി കടയിൽ നിന്നും വാങ്ങേണ്ട വീട്ടിലെ തുളസി ചെടിയിൽ നിന്നും ആയാലോ

നോൺസ്റ്റിക് പാനിലെ കോട്ടിങ് ഇളകിയോ? ഒറ്റമിനിറ്റിൽ സ്റ്റീൽ പാത്രങ്ങൾ പോലെ വെട്ടിത്തിളങ്ങും!