Special Kaya Erissery Recipe

രണ്ട് പച്ചക്കായ് ഉണ്ടെങ്കിൽ ഇന്നിനി വേറെ കറി വെക്കേണ്ട! ഈ ഒരൊറ്റ ഐറ്റം മതി

Special Kaya Erissery Recipe

Ingredients :

  • പച്ചക്കായ – 2
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • മുളക്പൊടി – 1/2 ടീസ്പൂൺ
  • കുരുമുളക് പൊടി – 1/2 ടീസ്പൂൺ
  • ഉപ്പ്
  • വെള്ളം – 1 1/2 കപ്പ്
  • തേങ്ങ – 1/2 കപ്പ് + 2 ടേബിൾ സ്പൂൺ
  • പെരുംജീരകം – 1/2 ടീസ്പൂൺ
  • വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ + 1 എണ്ണം
  • വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
  • കടുക് – 1 ടീസ്പൂൺ
  • ചുവന്ന മുളക് – 5-7 എണ്ണം
  • കറിവേപ്പില
 Special Kaya Erissery Recipe
Special Kaya Erissery Recipe

Learn How To Make :

ആദ്യമായി രണ്ട് പച്ചക്കായ എടുത്ത് തൊലി കളഞ്ഞ് വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കാം. പച്ചക്കായ ഒരു മൺ ചട്ടിയിലേക്ക് ചേർത്ത് അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ കുരുമുളകുപൊടിയും ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് കറിവേപ്പിലയും ഒന്നര കപ്പ് വെള്ളവും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ശേഷം ഇത് അടച്ചുവെച്ച് മീഡിയം തീയിൽ പത്തോ പതിനഞ്ചോ മിനിറ്റ് വേവിച്ചെടുക്കാം. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങയും അര ടീസ്പൂൺ പെരുംജീരകവും ഒരു വലിയ വെളുത്തുള്ളിയും ചേർത്ത് ഒന്ന് ചതച്ചെടുക്കണം. തേങ്ങ ഒരുപാട് അരഞ്ഞു പോകാതെ നോക്കണം. പച്ചക്കായ നല്ലപോലെ വെന്ത് ഉടഞ്ഞു വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച അരപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. ശേഷം കുറുകിയ പരുവത്തിൽ ഉള്ള ഇതിലേക്ക് ഒരു മുക്കാൽ കപ്പ് വെള്ളം കൂടെ ചേർത്ത് ഒന്ന് ലൂസ് ആക്കിയെടുക്കാം. വീണ്ടും അരക്കപ്പ് വെള്ളം കൂടെ ചേർത്ത് കൊടുക്കാം. ഈ ഒറ്റ കറി മതി കഞ്ഞിക്കും ചോറിനുമെല്ലാം. രുചികരമായ ഈ കറി നിങ്ങളും ഉണ്ടാക്കി നോക്കൂ.

Read Also :

കായയും ചേനയും കഴിക്കാത്തവരാണോ..? ഇതുപോലൊന്ന് ഉണ്ടാക്കി നോക്കൂ, ആരും കഴിക്കും

മൂന്നേ മൂന്നു ചേരുവകൾ കൊണ്ട് രൂചിയേറും പലഹാരം