Special Kattan Chaya Recipe
ഈ ചൂട് കാലത്ത് ശരീരവും മനസും തണുപ്പിക്കുന്നതിനായി പല തരത്തിലുള്ള ജ്യൂസുകൾ കുടിക്കുവാൻ ആയിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത് അല്ലെ. ഇതിനായി പൽ തരത്തിലുള്ള ജ്യൂസുകളും മറ്റും പരീക്ഷിക്കുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. നമുക്കിവിടെ ശരീരവും മനസും
തണുപ്പിക്കുവാൻ പറ്റിയ ഒരു കിടിലൻ ജ്യൂസ് ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ. രണ്ടു പേർക്ക് ഉള്ള ജ്യൂസ് തയ്യാറാക്കുന്നതിന്റെ അളവ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒരു ചായപാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് കാൽ ടീസ്പൂൺ ചായപ്പൊടി ഇട്ടശേഷം നല്ലതുപോലെ വെട്ടിത്തിളപ്പിച്ചു ഗ്യാസ് ഓഫ് ചെയാം. ഈ ഒരു കട്ടൻചായ തണുത്തശേഷം മിക്സിയുടെ ജാറിലേക്ക്
അരിച്ചൊഴിക്കുക. ഇതിലേക്ക് ഒരു പച്ചമുളക് നെടുകെ കീറി ഇടുക. ചെറിയ കഷ്ണം ഇഞ്ചി ചതച്ചിടുക. ഒന്നോ രണ്ടോ നാരങ്ങയുടെ നീര് കുരു കളഞ്ഞശേഷം ചേർക്കുക. ഇതിലേക്ക് ഒരു ഗ്ലാസ് തണുത്തവെള്ളം ചേർക്കുക. മധുരത്തിനാവശ്യമായ പഞ്ചസാരയും ഐസ് ക്യൂബ് കൂടി
ചേർത്ത് മിക്സയുടെ ജാറിൽ അടിച്ചെടുക്കുക. അതിനുശേഷം ഇത് നല്ലതുപോലെ അരിച്ചെടുക്കുക. കണ്ടാൽ കട്ടൻചായ ആണെന്ന് പറയുകയും ഇല്ല, കിടിലൻ ടേസ്റ്റും ആയിരിക്കും. അടിപൊളിയാണ് ട്രൈ ചെയ്തു നോക്കൂ. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. YouTube Video
Read Also :
സവാളയും മുട്ടയും ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ, ചായക്ക് കിടിലൻ സ്നാക്ക് റെഡി