അടിപൊളി ടേസ്റ്റിൽ കാശ്മീരി മട്ടൻ
Special Kashmiri Mutton Recipe
Ingredients :
- സവാള കൊത്തിയരിഞ്ഞത് നാനൂറു ഗ്രാം
- തക്കാളി കൊത്തിയരിഞ്ഞത് നാനൂറു ഗ്രാം
- കശുവണ്ടി പരിപ്പ് വരച്ചത് പതിനെട്ടെണ്ണം
- വെളുത്തുള്ളി 18 അല്ലി
- ഇഞ്ചി അഞ്ചു കഷണം
- മല്ലിയില രണ്ട് ടേബിൾ സ്പൂൺ
- വിനാഗിരി രണ്ട് ടീസ്പൂൺ
- മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ
- എണ്ണ അഞ്ച് ടേബിൾ സ്പൂൺ
- ഉപ്പ് പാകത്തിന്
- കാശ്മീരി ചില്ലി 8
- കറവപ്പട്ട 4
- ജീരകം രണ്ട് ടീസ്പൂൺ
- കടുക് ഒന്നര ടീസ്പൂൺ
- മുളകുപൊടി അര ടീസ്പൂൺ

Learn How To Make :
വെളുത്തുള്ളിയും ഇഞ്ചിയും മയത്തിൽ അരച്ചെടുക്കണം. ഇതിൽ പകുതിയിൽ വിനാഗിരിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് ഇറച്ചിയിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കണം. എണ്ണ ചൂടാക്കിയ ശേഷം അതിൽ സവാള വയറ്റണം മസാല ചേർത്ത് എണ്ണ തെളിഞ്ഞ ശേഷം ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർക്കണം. ഇത് മൂത്ത ശേഷം കശുവണ്ടി അരച്ചത് ചേർത്ത് മൂന്ന് നിമിഷം കഴിയുമ്പോൾ തക്കാളി ചേർത്ത് അയയ്ക്കുക. അതിനുശേഷം ഇറച്ചി ചേർത്ത് വഴറ്റിയ ശേഷം അടച്ചുവെച്ച് വേവിക്കാം വെന്തുകഴിയുമ്പോൾ മല്ലിയില വിതറി ഉപയോഗിക്കാം.
Read Also :
ഒട്ടും കുഴയാതെ റസ്റ്ററൻറ് സ്റ്റൈലിൽ ചിക്കൻ നൂഡിൽസ്
ഇതുപോലൊരു ബീറ്റ്റൂട്ട് റെസിപ്പി നിങ്ങൾ ഇതുവരെ കണ്ടിട്ടുണ്ടാവില്ല