About Special Karivepilla Chammanthi :
നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ സുലഭമായി കിട്ടുന്ന സാധനം ആണ് കറിവേപ്പില. കുറച്ചു ദിവസം മാത്രം ആയുസ്സുള്ള കറിവേപ്പില ഉണങ്ങിയതിനു ശേഷം നമ്മൾ എടുത്ത കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. വെറൈറ്റി ആയ ഒരു കറിവേപ്പില ചമ്മന്തി പരീക്ഷിച്ചു നോക്കിയാലോ.
Ingredients :
- കറിവേപ്പില – ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
- ഉഴുന്ന് പരിപ്പ് – 1 ടേബിൾ സ്പൂൺ
- കടലപ്പരിപ്പ് – 1 ടേബിൾ സ്പൂൺ
- ജീരകം – 1/4 ടീസ്പൂൺ
- വറ്റൽ മുളക് – എരിവിന് ആവശ്യത്തിന്
- വെളുത്തുള്ളി – 21അല്ലി
- വാളൻപുളി – ഒരു ചെറിയ കഷ്ണം
- കായപ്പൊടി – 1/4 ടീസ്പൂൺ
- ശർക്കര പൊടിച്ചത് – ആവശ്യത്തിന്
Learn How to Make Special Karivepilla Chammanthi :
ഒരു പാത്രത്തിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കിയതിനു ശേഷം അതിലേക്ക് എടുത്തു വച്ചിരിക്കുന്ന ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, ജീരകം, വറ്റൽ മുളക്, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി ഇളക്കിക്കൊടുക്കുക. മൂത്ത് വരുമ്പോൾ ഇതിലേക്ക് നന്നായി കഴുകി വച്ചിരിക്കുന്ന കറിവേപ്പിലയും കൂടെ ചേർത്ത് നന്നായി ഇളക്കി വയറ്റി എടുക്കാം. കറിവേപ്പില നന്നായി വഴണ്ടതിനു ശേഷം ഫ്ലെയിം ഓഫ് ചെയ്യുക. നന്നായി തണുത്തതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും,
എടുത്ത് വെച്ചിരിക്കുന്ന വാളൻ പുളിയും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് അല്പം എണ്ണയും ഉഴുന്നും കറിവേപ്പിലയും വെളുത്തുള്ളിയും, വറ്റൽ മുളകും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക ഇതിലേക്ക് അല്പം കായപ്പൊടിയുടെ ചേർത്ത് നന്നായി ഇളക്കിയതിന് ശേഷം അരച്ചു വച്ചിരിക്കുന്ന ചേർത്ത് നന്നായി ഇളക്കി എടുക്കുക, അൽപ്പം ശർക്കര പൊടിയും കൂടെ ചേർത്ത് നന്നായി ഇളക്കിയെടുത്താൽ സ്വാദിഷ്ടമായ കറിവേപ്പില ചമ്മന്തി തയ്യാർ. Video Credits : Pachila Hacks
Read Also :
മുട്ട ചേർക്കാതെ ക്രിസ്പി ആയ അച്ചപ്പം, ചായക്ക് കറുമുറെ കൊറിക്കാൻ ഇതു മതി
ഒരു ചമ്മന്തി ഉണ്ടാക്കിയാലോ? അതും വെറൈറ്റി രുചിയിൽ