Ingredients :
- കഞ്ഞിവെള്ളം
- പാൽ
- പഞ്ചസാര
- നെയ്യ്
Learn How To Make :
കഞ്ഞിവെള്ളം ആരോഗ്യത്തിന് വളരെയധികം ഊരകം നൽകുന്ന വെള്ളം ആണ്. അല്പം ക്ഷീണം തോന്നുമ്പോൾ ഒരു ഗ്ലാസ് കഞ്ഞിവെള്ളം കുടിച്ചാൽ കിട്ടുന്ന ഉന്മേഷം വളരെ വലുതാണ്. പണ്ടുള്ളവർ കൂടുതലായും കുടിച്ചിരുന്ന ഒരു പാനീയമാണ് കഞ്ഞിവെള്ളം. ഈ കഞ്ഞിവെള്ളം കൊണ്ട് വ്യത്യമായൊരു ഹൽവ തയ്യാറാക്കിയാലോ. ഇത് ശരിക്കും സ്വാദിഷ്ടമായിരിക്കുമോ എന്നൊക്കെ സംശയമുണ്ടാവും പക്ഷേ വളരെ രുചികരവും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്നതും ആയിട്ടുള്ള ഒന്നാണ് കഞ്ഞിവെള്ളം വെച്ചിട്ടുള്ള ഈ ഒരു ഹൽവ
അതിനായിട്ട് ആദ്യം കഞ്ഞിവെള്ളം നല്ല കട്ടിയായി വരുന്നതുവരെ വയ്ക്കുക വന്നതിനുശേഷം ഇതിലേക്ക് പാലും പഞ്ചസാരയും ചേർത്ത് കുരുക്കിയെടുക്കുക. ഇതിലേക്ക് അല്പം നെയ്യ് കൂടി ചേർത്ത് നല്ല കാട്ടിയാകുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക. കട്ടിയായി വന്നാൽ അടുപ്പിൽ നിന്നിറക്കി ചൂട് അല്പം വിട്ടശേഷം നിങ്ങൾക്കിഷ്ട്ടപെട്ട ഷേപ്പിൽ മുറിച്ചെടുക്കുക. രുചികരമായ ഹൽവ തയ്യാർ.
Read Also :
കുക്കറിൽ 2 വിസിൽ, പാലടയുടെ അതെ രുചിയിൽ അരിപ്പായസം റെഡി
ഈ ചേരുവ കൂടി ചേർത്താൽ മീൻ വറുത്തതിന് ഇത്രയും രുചിയോ.! കിടിലം മസാലക്കൂട്ട് ഇതാ