Special Kanava Roast Recipe

നാടൻ രീതിയിൽ ഒരു കണവ റോസ്റ്റ് തയ്യാറാക്കിയാലോ?

Unlock the secret to an exceptional Kanava Roast with this special recipe. Learn step-by-step instructions to create a tantalizing squid roast that will elevate your culinary skills and delight your taste buds.

About Special Kanava Roast Recipe :

ബീഫ് റോസ്റ്റ്, ചിക്കൻ റോസ്റ്റ് എന്നൊക്കെ പറയുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നില്ലേ? അത്‌ പോലെ അപ്പോൾ കണവ റോസ്റ്റ് ചെയ്താലോ? എങ്ങനെ ഉണ്ടാവും? നല്ല അടിപൊളി രുചിയിൽ കണവ റോസ്റ്റ് ചെയ്യുന്നത് എങ്ങനെ എന്നാണ് താഴെ ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഇതിന് വേണ്ട ചേരുവകളും അളവും എല്ലാം ഇതിൽ ഉണ്ട്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് കണവ റോസ്റ്റ്.

Ingredients :

  • വെളിച്ചെണ്ണ
  • പട്ട
  • ഏലയ്ക്ക
  • ഇഞ്ചിയും
  • വെളുത്തുള്ളി
  • ചെറിയ ഉള്ളി
  • പച്ചമുളക്
  • സവാള
  • കറിവേപ്പില
  • മുളക്പൊടി
  • മല്ലിപ്പൊടി
  • മഞ്ഞൾപൊടി
  • കുരുമുളക് പൊടി
  • ഗരം മസാല
  • തക്കാളി
  • കണവ
Special Kanava Roast Recipe
Special Kanava Roast Recipe

Learn How to make Special Kanava Roast Recipe :

കണവ വൃത്തിയാക്കുമ്പോൾ അതിന്റെ മഷി പൊട്ടാതെ വേണം അതിന്റെ വേസ്റ്റും മുള്ളു പോലത്തെ നട്ടെല്ലും പാടയും എടുത്തു കളയണം. കണവ വൃത്തിയാക്കാൻ അറിയാത്തവർ വീഡിയോ നോക്കിയാൽ മതി കേട്ടോ. കണവ ചെറിയ കഷ്ണങ്ങളായി മുറിച്ചു വയ്ക്കണം. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് പട്ടയും ഏലയ്ക്കയും ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിച്ചിട്ട് കുറച്ചു ചെറിയ ഉള്ളി, പച്ചമുളക്, സവാള, കറിവേപ്പില, മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, ഗരം മസാല എന്നിവ നന്നായി വഴറ്റണം.

അതിന് ശേഷം തക്കാളി അരിഞ്ഞതും കൂടി ചേർത്ത് വഴറ്റണം. ഇതെല്ലാം നന്നായി വഴറ്റിയതിനു ശേഷം കണവയും ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കണം. അടിയിൽ പിടിക്കാതെ ഇരിക്കാൻ ഒരല്പം വെള്ളം ചേർക്കണം. ഒരു പത്തു മിനിറ്റ് എങ്കിലും അടച്ചു വച്ച് വേവിക്കണം. ചെറിയ തീയിൽ വേണം വയ്ക്കാൻ. നല്ല രുചിയുള്ള ഒരു മീനാണ് കൂന്തൽ അഥവാ കണവ. അപ്പോൾ അതിൽ റോസ്റ്റ് ഉണ്ടാക്കിയാലോ? ഈ ഒരു കണവ റോസ്റ്റ് ഉണ്ടെങ്കിൽ അന്നേ ദിവസം രണ്ടു തവണയിൽ കൂടുതൽ ചോറ് ഉണ്ടു പോവും. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടമാവുന്ന കണവ റോസ്റ്റ് ഉണ്ടാക്കാൻ എന്തെങ്കിലും സംശയം തോന്നിയാൽ വീഡിയോ നോക്കണേ.

Read Also :

പച്ചക്കായ വച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു ഹൽവ!

വളരെ ഹെൽത്തി ആയ പോപ്‌കോൺ സാലഡ് റെസിപ്പി