About Special Instant Snack Recipe :
രാവിലെയോ വൈകീട്ടോ കഴിക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയ ഒരു പലഹാരം ഉണ്ടാക്കിയാലോ. അതും നമ്മുടെ വീട്ടിൽ തന്നെയുള്ള ചേരുവകൾ വെച്ച്..
Ingredients :
- ചെറു പയർ -¾ കപ്പ്
- ഉഴുന്ന് -¼ കപ്പ്
- പച്ചമുളക് –
- ഇഞ്ചി –
- ജീരകം – ½ tpn
- സവാള – 1
- ക്യാരറ്റ് -½ കപ്പ്
- കറിവേപ്പില –
- ഉപ്പ്
- നല്ലെണ്ണ
Learn How to Make Special Instant Snack Recipe :
അതിന് ആയി ആദ്യം ഒരു പാത്രത്തിൽ ¾ കപ്പ് ചെറു പയർ,¼ കപ്പ് ഉഴുന്ന് എന്നിവ എടുത്ത് കഴുകുക.ഇത് ഇനി കുറച്ച് വെള്ളത്തിൽ 3 മണിക്കൂർ കുതിരാൻ ആയി മാറ്റി വയ്ക്കാം. ഇത് ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക.ഇതിലേക്ക് എരുവിന് ആവശ്യമായ പച്ച മുളക്, ചെറിയ കഷ്ണം ഇഞ്ചി, ½ ടീ സ്പൂൺ ജീരകം, അരക്കാൻ ആവശ്യമായ വെള്ളം എന്നിവ ചേർത്ത് നന്നായി അരയ്ക്കുക. ഇനി ഈ അരപ്പ് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം. ഇതിലേക്ക് ഇനി 1 മീഡിയം വലിപ്പമുള്ള സവാള പൊടിയായി അരിഞ്ഞത്,
½ കപ്പ് കാരറ്റ് ഗ്രേറ്റ് ചെയ്തത്,ആവശ്യത്തിന് ഉപ്പ്,കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി അടുപ്പത്ത് ഒരു ഉണ്ണിയപ്പ ചട്ടി വെച്ച് നന്നായി ചൂടാക്കാം..ഇതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിക്കുക.ഇത് നന്നായി ചൂടായ ശേഷം ഒരു സ്പൂൺ വെച്ച് ചട്ടിയിൽ കുറേശ്ശെ മാവ് കോരി ഒഴിച്ച് കൊടുക്കുക.ശേഷം ഇത് അടച്ച് വെച്ച് വേവിക്കാം. ഒരു വശം വെന്ത ശേഷം ഇത് ഒന്ന് മറിച്ചിട്ട് മറു വശവും നന്നായി വേവിക്കുക. ഇനി ഇത് കോരി മാറ്റാം. നല്ല അടിപൊളി ടെയ്സ്റ്റിൽ ഹെൽത്തി പലഹാരം റെഡി. Video Credits : Pachila Hacks
Read Also :
ഗോതമ്പു പൊടികൊണ്ട് രുചികരമായ ഉപ്പുമാവ് എളുപ്പത്തിൽ തയാറാക്കാം
കറുമുറെ തിന്നാൻ കളിയടക്ക ഇങ്ങനെ തയ്യാറാക്കി നോക്കൂ