Special Ilayada Recipe

മധുരപ്രേമികളുടെ ഇഷ്ട പലഹാരം

Special Ilayada Recipe

Ingredients :

  • ഉണക്കലരി – 500 ഗ്രാം
  • തേങ്ങ ചിരകിയത് – 2 എണ്ണം
  • നെയ്യ് -2 ടീസ്പൂണ്‍
  • ശര്‍ക്കര -500 ഗ്രാം
  • വാഴപ്പഴം – 1
  • പഞ്ചസാര -1 ടീസ്പൂണ്‍
  • പഞ്ചസാര- ഒരു സ്പൂണ്‍
  • വാഴയില
Special Ilayada Recipe
Special Ilayada Recipe

Learn How to Make Special Ilayada Recipe :

അഞ്ചോ ആറോ മണിക്കൂർ അരി കുതിർക്കാനായി വയ്ക്കുക കുതിർന്നശേഷം നൈസായി പൊടിച്ചടുക്കുക. അല്ലെങ്കിൽ നിങ്ങളുടെ കൈവശമുള്ള അരിപ്പൊടിയോ ഇതിനുവേണ്ടി ഉപയോഗിക്കാം. ശർക്കര നൈസായി അരിയുക ഇതിലേക്ക് തേങ്ങ ചിരകിയതും കൂടി ചേർത്ത് മിക്സ് ചെയ്യുക ഈ കൂട്ടിലേക്ക് ഏലക്കയും നെയ്യും ചേർക്കാം. ഇനി അട പരത്താനുള്ള മാവ് തയ്യാറാക്കാം,

പൊടിച്ചു വെച്ച പൊടിയിലേക്ക് അല്പം നെയ്യും ഒരു സ്പൂൺ പഞ്ചസാരയും ചേർക്കുക. മാവ് ചൂടുവെള്ളം ഒഴിച്ചു കുഴയ്ക്കുക പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഒരു വാഴയില വാട്ടി അതിലേക്ക് അരിമാവ് പരത്തി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന തേങ്ങ-ശർക്കര മുകളിൽ നിരത്തുക. ഇതിലേക്ക് നിങ്ങൾക്കാവശ്യമെങ്കിൽ പഴം അരിഞ്ഞതോ മറ്റോ ചേർക്കാവുന്നതാണ്. ശേഷം ഇല ഒന്നായി മടക്കി അപ്പച്ചട്ടിയിൽ വേവിക്കുകയോ ഇഡ്ഡലിത്തട്ടിൽ ആവി കയറ്റുകയോ ചെയ്യാം.

Read Also :

എളുപ്പത്തിൽ തയ്യാറാക്കാം തമുക്ക് റെസിപ്പി

പുത്തൻ രുചിയിൽ ബീറ്റ്റൂട്ട് ചിപ്സ്