Ingredients :
- ചെറുപയർ – ഒരു കപ്പ്
- ഗോതമ്പ് മാവ് – രണ്ട് കപ്പ്
- ആവശ്യത്തിന് ഉപ്പ്
- വെളിച്ചെണ്ണ – ഒരു ടീസ്പൂൺ
- ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – ഒരു ടീസ്പൂൺ
- ഉള്ളി – 1
- കറിവേപ്പില – 1 തണ്ട്
- ആവശ്യത്തിന് ഉപ്പ്
- ചീസ് – 1
- കുരുമുളകുപൊടി – അര ടീസ്പൂൺ
- എണ്ണ – ആവശ്യത്തിന്
Learn How To Make :
ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ചെറുപയർ വെള്ളത്തിൽ കുതിർത്തി വയ്ക്കണം. ശേഷം അത്കുക്കറിലേക്ക് ഇട്ട് ഒരു പച്ചമുളക്, കുറച്ച് മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക.ഒരു പാത്രത്തിൽ രണ്ട് കപ്പ് അളവിൽ ഗോതമ്പ് മാവ്, ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ എന്നിവ ചേർത്ത് ചപ്പാത്തി മാവിന്റെ പരിവത്തിൽ കുഴച്ചെടുക്കുക. ഇത് കുറച്ചുനേരം മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് കുറച്ച് എണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി,ചെറുതായി അരിഞ്ഞെടുത്ത ഉള്ളി കുറച്ച് കറിവേപ്പില ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. അതിലേക്ക് വേവിച്ചുവെച്ച ചെറുപയർ കൂടി ചേർത്തു കൊടുക്കാം.
ഇതൊന്നു മിക്സ് ആയി വരുമ്പോൾ രണ്ട് മുട്ട കൂടി ചെറുപയറിലേക്ക് പൊട്ടിച്ചൊഴിക്കാം. കുറച്ച് കുരുമുളകുപൊടി കൂടി ഈയൊരു സമയത്ത് മുട്ടയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളും നല്ലതുപോലെ മിക്സ് ആയി പച്ചമണം പോയി കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്.തയ്യാറാക്കി വെച്ച ഗോതമ്പ് മാവ് സാധാരണ ചപ്പാത്തിക്ക് പരത്തുന്ന രീതിയിൽ വട്ടത്തിൽ പരത്തി എടുക്കുക. അതിന്റെ നടുക്കായി ഉണ്ടാക്കിവെച്ച ഫില്ലിംഗ്സ് പരത്തി വച്ചു കൊടുക്കുക. ഈയൊരു സമയത്ത് ആവശ്യമെങ്കിൽ മുകളിലായി അല്പം ചീസ് കൂടി വിതറി കൊടുക്കാവുന്നതാണ്. ശേഷം മാവിന്റെ നടുഭാഗം മടക്കി നാലു ഭാഗവും കൈ ഉപയോഗിച്ച് പ്രസ്സ് ചെയ്തു കൊടുക്കുക. ദോശ ചട്ടി അടുപ്പത്തുവെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച മാവ് ഇട്ട് രണ്ടുവശവും നല്ലതുപോലെ ചുട്ടെടുക്കുക. ഇപ്പോൾ നല്ല രുചികരമായ ഹെൽത്തിയായ പലഹാരം റെഡിയായി കഴിഞ്ഞു.
Read Also :
വഴുതനങ്ങ ഇഷ്ടമില്ലാത്തവരും ഇങ്ങനെ വച്ചാൽ കഴിക്കും
രാവിലത്തെ ബ്രെക്ക്ഫാസ്റ്റ് ഒന്ന് മാറിചിന്തിച്ചാലോ? പഞ്ഞികെട്ട് പോലുള്ള അപ്പം