Ingredients :
- റാഗി -1 കപ്പ്
- നെയ്യ് – അല്പം
- തേങ്ങ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
Learn How To Make :
റാഗി പൊടി ആദ്യം വറുത്ത് എടുക്കുക. ചെറിയ തീയിൽ ആണ് വറുക്കേണ്ടത്. ഇത് കരിഞ്ഞ് പോവാതെ ശ്രദ്ധിക്കുക. ഇത് നന്നായി തണുപ്പിക്കുക. ഇതിലേക്ക് പശു നെയ്യ് ചേർക്കുക. ഇങ്ങനെ ചേർക്കുമ്പോൾ നല്ല മണവും കിട്ടും. ഉപ്പ് ചേർക്കുക. ഉപ്പ് പൊടിയായി ചേർക്കാം അല്ലെങ്കിൽ ഉപ്പ് വെള്ളം ആക്കിയാൽ മതിയാവും.
ഇനി ഇത് നനച്ച് എടുക്കണം. വേണമെങ്കിൽ ഇതിലേക്ക് തേങ്ങ ചേർത്ത് കുഴച്ച് എടുക്കാം. കുറച്ച് കുറച്ച് ആയി വെള്ളം ഒഴിച്ച് കുഴച്ച് എടുക്കുക. ചെറുതായി നനവ് ഉണ്ടാവണം. എന്നാൽ കൈയിൽ എടുക്കുമ്പോൾ പൊടിഞ്ഞ് പോവണം ഇതാണ് പുട്ട് പൊടിയുടെ പാകം. പുട്ട് കുറ്റിയിലേക്ക് തേങ്ങയും പൊടിയും മാറി മാറി ചേർക്കുക. പൊടി നനച്ച് അധിക സമയം വെക്കരുത്. സാധാരണ പുട്ടിനേക്കാൾ ഇതിന് കുറച്ച് വേവ് ആവശ്യമാണ്. പുട്ട് വെന്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ആവി പറക്കുന്ന നല്ല പുട്ട് റെഡി!
Read Also :
കാറ്ററിങ് സ്റ്റൈൽ മീൻകറി, ചാറിന് പോലും എന്തൊരു രുചിയാണെന്നോ!
റവ ഉണ്ടോ? രാവിലെ എളുപ്പത്തിൽ പഞ്ഞികെട്ട് പോലൊരു പഞ്ഞി അപ്പം