രാവിലെ ഒരു ചേഞ്ച് ആയാലോ; 1 കപ്പ് റാഗിയും 1 ഉരുളക്കിഴങ്ങും മാത്രം മതി!
Special Healthy Ragi Breakfast Recipe
Ingredients :
- റാഗിപ്പൊടി – രണ്ട് കപ്പ്
- ഉരുളകിഴങ്ങ് – 1
- പച്ചമുളക് – എരിവിന് അനുസരിച്ച്
- ഇഞ്ചി – ഒരു ചെറിയ കഷണം
- ജീരകം – ഒരു പിഞ്ച്
- കായം
- പത്തിരി പൊടി – രണ്ട് ടേബിൾ സ്പൂൺ
- ചിരകിയ തേങ്ങ – ഒരു കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില
- വെള്ളം

Learn How To Make :
ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് എടുത്തുവച്ച റാഗിയുടെ പൊടിയും, ഗ്രേറ്റ് ചെയ്ത് വച്ച് ഉരുളക്കിഴങ്ങും മറ്റ് ചേരുവകളും ചേർത്ത് കൊടുക്കുക. ഇത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം കുറച്ച് വെള്ളം കൂടി ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ഇത്തരത്തിൽ അരച്ചെടുക്കുന്ന മാവ് ദോശ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത് എങ്കിൽ സാധാരണ ദോശമാവിന്റെ കൺസിസ്റ്റൻസിയിൽ തന്നെയാണ് വേണ്ടത്. മാവ് അരച്ചെടുത്ത ഉടനെ തന്നെ ദോശ എളുപ്പത്തിൽ ചുട്ടെടുക്കാവുന്നതാണ്.
ദോശ ചുടുന്ന സമയത്ത് മുകളിൽ അല്പം നെയ്യ് കൂടി തൂവി കൊടുക്കാവുന്നതാണ്.ദോശ കുറച്ചു കൂടി സോഫ്റ്റ് ആയി കിട്ടാൻ ആഗ്രഹമുള്ളവർക്ക് മാവിനോടൊപ്പം കുറച്ച് ഇനോ കൂടി ചേർത്തു കൊടുക്കുവാന്നുതാണ്. ഇങ്ങനെ ചെയ്യുമ്പോൾ മാവ് നല്ല രീതിയിൽ പൊന്തി കിട്ടുന്നതാണ്. ശേഷം സാധാരണ ദോശ തയ്യാറാക്കുന്ന അതേ രീതിയിൽ തന്നെ ഈയൊരു ദോശയും തയ്യാറാക്കാം. ഇഡ്ഡലിയാണ് തയ്യാറാക്കുന്നത് എങ്കിൽ സാധാരണ ഇഡ്ഡലി തയ്യാറാക്കുന്ന അതേ രീതിയിൽ തന്നെ വെള്ളം ആവി കയറ്റാനായി വയ്ക്കുക. ശേഷം തയ്യാറാക്കിവെച്ച മാവ് ഇഡ്ഡലിത്തട്ടിൽ ഒഴിച്ച് ആവി കയറ്റി എടുത്ത് ഉപയോഗിക്കാവുന്നതാണ്.
Read Also :
വെറും 2 മിനിറ്റ് മതി, എല്ലാം കൂടി ചേർത്ത് ഒറ്റ വിസിൽ, എത്ര കഴിച്ചാലും മടുക്കില്ല!
ഇനി എത്ര മാങ്ങ കിട്ടിയാലും വെറുതെ വിടില്ല, ഇതുവരെ രുചിക്കാത്ത വിഭവം!