ഇനി ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ ഉണ്ടാക്കിനോക്കു, സവാള വഴറ്റി സമയം കളയണ്ട!

Ingredients :

  • കാശ്മീരി ചില്ലി പൗഡർ – ഒന്നര ടീസ്പൂൺ
  • മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ജിഞ്ചർ ഗാർലിക് പേസ്റ്റ് – രണ്ട് ടേബിൾ സ്പൂൺ
  • അണ്ടിപ്പരിപ്പ് – 10 മുതൽ 15 എണ്ണം
  • ചിക്കൻ മസാല – ഒന്നര ടീസ്പൂൺ
  • കുരുമുളകു പൊടി
  • സോയാസോസ്
  • കറിവേപ്പില – കുറച്ച്
  • മല്ലിയില
  • രണ്ട് പച്ചമുളക്

Learn How to make :

ഈയൊരു രീതിയിൽ ചിക്കൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ ചിക്കനിലേക്ക് മസാല കൂട്ട് എല്ലാം നല്ലതുപോലെ തേച്ചു പിടിപ്പിക്കണം. അതിനായി കഴുകി വൃത്തിയാക്കി വെച്ച ചിക്കൻ കഷ്ണങ്ങളിലേക്ക് ഒന്നര ടീസ്പൂൺ അളവിൽ കാശ്മീരി ചില്ലി പൗഡർ, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ്, രണ്ട് ടേബിൾ സ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ്, 10 മുതൽ 15 എണ്ണം വരെ അണ്ടിപ്പരിപ്പ് നല്ലതുപോലെ വെള്ളത്തിൽ ഇട്ട് കുതിർത്തി അരച്ചെടുത്ത പേസ്റ്റ്, ഒന്നര ടീസ്പൂൺ ചിക്കൻ മസാല എന്നിവ ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. അതോടൊപ്പം തന്നെ കറിയിലേക്ക് ആവശ്യമായ ഒരു പ്രധാന ചേരുവയാണ് വറുത്തുവച്ച ഉള്ളി. ഉള്ളി നല്ലതുപോലെ വറുത്തെടുത്ത ശേഷം മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. ഈയൊരു കൂട്ടുകൂടി ചിക്കനിലേക്ക് ചേർത്ത് കുറഞ്ഞത് 15 മിനിറ്റ് എങ്കിലും റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം.

എല്ലാ ചേരുവകളും ചിക്കനിലേക്ക് നല്ലതുപോലെ ഇറങ്ങി പിടിച്ചു കഴിഞ്ഞാൽ കറി ഉണ്ടാക്കി തുടങ്ങാം. അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് മസാല തേച്ചുവച്ച ചിക്കൻ ഇട്ട് കുറച്ചു വെള്ളം കൂടി അതിലേക്ക് ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. ചിക്കൻ നല്ലതുപോലെ വെന്ത് കുറുകി വന്നു തുടങ്ങുമ്പോൾ അതിലേക്ക് കുറച്ച് കുരുമുളകു പൊടിയും സോയാസോസും ചേർത്തു കൊടുക്കാവുന്നതാണ്. ഈയൊരു സമയത്ത് ഉപ്പ് ആവശ്യമെങ്കിൽ അതും ചേർത്തു കൊടുക്കാം. കറി വാങ്ങി വയ്ക്കുന്നതിനു മുൻപായി കുറച്ച് കറിവേപ്പിലയും, മല്ലിയിലയും, രണ്ട് പച്ചമുളക് കീറിയതും ഗ്രേവിക്ക് മുകളിലായി ഇട്ടു കൊടുക്കാവുന്നതാണ്. കുറച്ചുനേരം കൂടി കറി ഇളം ചൂടിലിരുന്ന് കുറുകി വന്നു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്ത് മാറ്റിവയ്ക്കാം. ഇപ്പോൾ നല്ല രുചികരമായ ചിക്കൻ കറി റെഡിയായി കഴിഞ്ഞു.

Read Also :

പ്രിയപെട്ടവരുടെ പിറന്നാളിന് കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ! ഒരിക്കലും ഫ്ലോപ്പ് ആവില്ല, ഇതേപോലെ ഉണ്ടാക്കിയാൽ മാത്രം മതി

കുക്കറിന്റെ പിടി ഇനി ഒരിക്കലും ലൂസ് ആവില്ല ഇങ്ങനെ ചെയ്താൽ! കുക്കറിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം!!

| Special Handi Chicken Recipe
Comments (0)
Add Comment