Ingredients :
- റവ – 1 കപ്പ്
- പാൽ – 2 കപ്പ്
- ഏലക്ക പൊടി – ആവശ്യത്തിന്
- വെള്ളം – 2 കപ്പ്
- പഞ്ചസാര – 2 കപ്പ്
- നെയ്യ് – 3 ടീസ്പൂൺ
Learn How To Make :
ഒരു ഫ്രയിംഗ് പാൻ അടുപ്പിൽ വെച്ച് ചൂടാക്കി ഒരു ടീസ്പൂൺ നെയ്യ് ചേർക്കുക. ശേഷം റവ ചേർത്ത് ഒരു മിനിറ്റ് ഇളക്കുക. ശേഷം പാൽ ചേർക്കുക. പാൽ ചേർത്ത ഉടനെ ഇളക്കുക. 2 ടീസ്പൂൺ പഞ്ചസാര ചേർക്കുക. ഇടത്തരം തീയിൽ കട്ടകളൊന്നും ഉണ്ടാകാതെ നന്നായി ഇളക്കി റവ നന്നായി ഇളക്കുക, എന്നിട്ട് തീ ഓഫ് ചെയ്ത് ഉണ്ടാക്കിയ കൂട്ട് തണുക്കാൻ അനുവദിക്കുക. തണുത്ത ശേഷം 2 ടീസ്പൂൺ നെയ്യ് ചേർത്ത് നന്നായി ഇളക്കി ചെറിയ ഉരുളകളാക്കുക. മറ്റൊരു പാൻ സ്റ്റൗവിൽ വെച്ച് പഞ്ചസാരയും വെള്ളവും ചേർക്കുക. ഏലയ്ക്കാപ്പൊടി ചേർക്കുക, പഞ്ചസാര അലിഞ്ഞു, നന്നായി തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യുക. ഒരു പാനിൽ എണ്ണ ചൂടാക്കി റവ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക. ഇടത്തരം ചൂടിൽ ഇത് ചെയ്യുക. ശേഷം ഇത് ചൂടായിരിക്കുമ്പോൾ തന്നെ പഞ്ചസാര പാനിലേക്ക് ഇട്ട് കൊടുക്കുക. രണ്ട് മണിക്കൂറിന് ശേഷം ഉപയോഗിക്കാം. സോഫ്റ്റ് ഗുലാബ് ജാം തയ്യാർ.
Read Also :
ആവിയിൽ വേവിച്ച കിടു സ്നാക്ക്, കഴിച്ചു തുടങ്ങിയ നിർത്തൂല
ബാക്കിയായ ചോറുകൊണ്ട് തിന്നാലും കൊതി തീരാത്ത പലഹാരം