Ingredients :
- പേരക്ക – 4 എണ്ണം
- പഞ്ചസാര – 6 ടേബിൾ സ്പൂൺ
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- നാരങ്ങാ – 1 എണ്ണം
- ബേസിൽ സീഡ് -1 ടേബിൾ സ്പൂൺ
- വെള്ളം -3ഗ്ലാസ്
Learn How To Make :
പേരക്ക തൊലി കളയാതെ തന്നെ ചെറിയ കഷണങ്ങൾ ആക്കി വെക്കുക. ബേസിൽ സീഡ് പൊങ്ങാനായി കുറച്ച് വെള്ളത്തിൽ ഇട്ട് വെക്കണം. ശേഷം ഒരു മിക്സി ജാറിൽ പേരക്ക, പഞ്ചസാര, ചെറുനാരങ്ങാ നീര്, ഇഞ്ചി ചെറുതായി അരിഞ്ഞത്, വെള്ളം ഒരു ഗ്ലാസ് എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കണം. ബാക്കി വരുന്ന 2 ഗ്ലാസ് വെള്ളവും ചേർത്ത് മിക്സ് ചെയ്യുക. ശേഷം അരിപ്പ വെച്ച് അരിച്ച് മറ്റൊരു ജാറിലേക്ക് മാറ്റുക. ഇനി ബേസിൽ സീഡ് ചേർക്കാം. ആരോഗ്യപ്രദമായ പേരക്ക ജ്യൂസ് തയ്യാർ.
Read Also :
കപ്പലണ്ടി ഹൽവ വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ
ചോറിനും ചപ്പാത്തിക്കും ബെസ്റ്റ് കറി