സിമ്പിൾ ആണ് എന്നാൽ പവർഫുള്ളും! നാവിൽ വെള്ളമൂറും!
Special Green Chilli Chammanthi Recipe
Ingredients :
- ചെറിയ ഉള്ളി – 20
- മുളക് ചതച്ചത് – 1 ടീസ്പൂണ്‍
- സവാള – 1
- തേങ്ങ – 2 സ്പൂണ്‍
- പച്ചമുളക് – 3
- മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
- പുളി – അല്പം
- കടുക് – 1 ടീ സ്പൂണ്‍
- കറിവേപ്പില ഒരു തണ്ട്
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്

Learn How to make Special Green Chilli Chammanthi Recipe :
പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം ഇതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞതും പച്ച മുളകും ഇഞ്ചിയും ചേർത്ത് വഴറ്റുക. ഉള്ളി ഒരു ചെറിയ ഗോൾഡൻ നിറമാകുമ്പോൾ അതിലേക്ക് മുളകുപൊടിയും മുളക് ചതച്ചത് ചേർത്ത് വഴറ്റുക. പച്ച മണം ഒന്നും മാറി വന്നാൽ ഇതിലേക്ക് അല്പം പുളിവെള്ളം ഒഴിക്കുക. ഇനി ഇതിലേക്ക് ചിരകി വെച്ച നാളികേരം കൂടി ചേർത്ത് നന്നായി ചേർത്ത ഇളകി ഒന്ന് മൂപ്പിച്ച് എടുക്കുക. അവസാനം ഒരു തണ്ട് കറിവേപ്പില കൂടി ചേർത്ത് അടുപ്പ് ഓഫ് ചെയ്യാം. ഇതൊന്ന് ചൂടാറിയാൽ മിക്സിയിൽ ഒന്ന് അരച്ചെടുക്കുക. വായിൽ വെള്ളമൂറുന്ന മുളക് ചമ്മന്തി തയ്യാർ.
Read Also :
ഈ മസാല ബോണ്ട നിങ്ങളെ കൊതിപ്പിക്കും
കപ്പ പുട്ട് കുട്ടികൾക്ക് ഇങ്ങനെ തയ്യാറാക്കി കൊടുക്കൂ