Ingredients :
- ബസുമതി അരി – 4 കപ്പ്
- നെയ്യ് – 3 ടീസ്പൂണ്‍
- കശുവണ്ടി – 10 എണ്ണം
- ഏലയ്ക്ക – 4 എണ്ണം
- കറുവപ്പട്ട – 1 കഷ്ണം
- ഉണക്കമുന്തിരി – 15 എണ്ണം
- ഗ്രാമ്പു – 6 എണ്ണം
- സവാള – 2 എണ്ണം
- വെള്ളം – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
Learn How To Make :
ബസ്മതി അരി കഴുകി വൃത്തിയാക്കി 20 മിനിറ്റ് വെള്ളത്തിൽ കുതിർത്ത വെക്കണം. നെയ് ചോറ് തയ്യാറാക്കാനായി അല്പം വലിയ ഒരു പത്രം തെരഞ്ഞെടുക്കുക. അതിൽ നെയ്യ് ചൂടാക്കി സവാള വഴറ്റുക. അതിലേക്ക് ഉണക്കമുന്തിരി, കശുവണ്ടി, ഏലക്ക, ഗ്രാമ്പൂ, പട്ട എന്നിവ വഴറ്റണം. വഴന്നു വന്നാൽ 4 കപ്പ് അരിക്ക് 6 കപ്പ് വെള്ളം എടുത്ത് അതിലേക്ക് ഒഴിക്കുക.വെള്ളം തിളച്ചു വന്നാൽ കുതിർത്ത് വെച്ച അരി ഇടുക. അരി ഇട്ട ശേഷം അൽപ നേരം തിളച്ചാൽ തീ കുറച്ചു വെച്ച് ഇരുപത് മിനിറ്റോളം വേവിക്കുക. ശേഷം തീ ഓഫ് ചെയ്യാം. നെയ്യിൽ വറുത്ത സവാള മുകളിൽ ഇടാം.
Read Also :
ചായയ്ക്കൊപ്പം കിടിലൻ കൊഴുക്കട്ട, ഇപ്പോള്‍ തന്നെ തയ്യാറാക്കൂ!
ബട്ടർ കുക്കീസ് ഇനി വീട്ടിൽ തയ്യാറാക്കിയാലോ