Special Fried Rice

വളരെ എളുപ്പത്തിൽ രുചിയേറും ഫ്രൈഡ് റൈസ് തയ്യാറാക്കാം ,ഇങ്ങനെ ചെയ്തു നോക്കൂ

About Special Fried Rice അരി ഉപയോഗിച്ചുള്ള വ്യത്യസ്ത വിഭവങ്ങൾ പരീക്ഷിച്ചു നോക്കാൻ താല്പര്യപ്പെടുന്നവർ ആയിരിക്കും മിക്ക ആളുകളും. എല്ലാ ദിവസവും ഒരേ രുചിയിലുള്ള ചോറും, കറികളും കഴിച്ച് മടുത്ത വർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ഫ്രൈഡ് റൈസ് റെസിപ്പി വിശദമായി മനസ്സിലാക്കാം. Learn How to Make Special Fried Rice ഈയൊരു രീതിയിൽ ഫ്രൈഡ് റൈസ് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു വലിയ പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളം ഒഴിച്ച് തിളപ്പിക്കാനായി വയ്ക്കുക….

About Special Fried Rice

അരി ഉപയോഗിച്ചുള്ള വ്യത്യസ്ത വിഭവങ്ങൾ പരീക്ഷിച്ചു നോക്കാൻ താല്പര്യപ്പെടുന്നവർ ആയിരിക്കും മിക്ക ആളുകളും. എല്ലാ ദിവസവും ഒരേ രുചിയിലുള്ള ചോറും, കറികളും കഴിച്ച് മടുത്ത വർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ഫ്രൈഡ് റൈസ് റെസിപ്പി വിശദമായി മനസ്സിലാക്കാം.

Learn How to Make Special Fried Rice

ഈയൊരു രീതിയിൽ ഫ്രൈഡ് റൈസ് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു വലിയ പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളം ഒഴിച്ച് തിളപ്പിക്കാനായി വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് എണ്ണയും കൂടി ചേർത്തു കൊടുക്കാവുന്നതാണ്. വെള്ളം തിളക്കാൻ എടുക്കുന്ന സമയം കൊണ്ട് അരി നല്ലതുപോലെ കഴുകി വൃത്തിയാക്കി അരിച്ചെടുത്ത് മാറ്റി വയ്ക്കാവുന്നതാണ്. തിളച്ചു വരുന്ന വെള്ളത്തിലേക്ക് അരി ചേർത്ത് 90% വേവിച്ച് എടുക്കുക. ചോറ് ഒരു കാരണവശാലും മുഴുവനായി വെന്തു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.ശേഷം അത് അരിച്ചെടുത്ത് മാറ്റിവയ്ക്കാം.

അടുത്തതായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഓയിൽ ചേർത്ത് കൊടുക്കുക. കുറച്ച് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഒരു മുട്ട പൊട്ടിച്ച് വറുത്തെടുത്ത് മാറ്റിവയ്ക്കുക. അതേ പാനിലേക്ക് കുറച്ചുകൂടി ഓയിൽ ഒഴിച്ച് ശേഷം വെളുത്തുള്ളി, ചെറുതായി അരിഞ്ഞ സവാള, ക്യാരറ്റ്, ബീൻസ്, ക്യാപ്സിക്കം എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

ആവശ്യമെങ്കിൽ ഈ ഒരു സമയത്ത് കുറച്ച് സോയ സോസ് കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഇത് നന്നായി മിക്സായി കഴിയുമ്പോൾ എടുത്തുവച്ച ചോറിന്റെ പകുതിഭാഗം ചേർത്തു കൊടുക്കാവുന്നതാണ്. അതിനു മുകളിലേക്ക് വറുത്തുവെച്ച മുട്ട കൂടി ഇട്ടു കൊടുക്കുകഎല്ലാ ചേരുവകളും നല്ലതുപോലെ മിക്‌സായ ശേഷം ബാക്കി ചോറ് കൂടി ചേർത്ത് സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. രുചികരമായ ഫ്രൈഡ് റൈസ് റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit :sruthis kitchen

Also Read :വിരുന്നുകാരെ ഞെട്ടിക്കാൻ കിടിലൻ രുചിയിൽ നാരങ്ങാ വെള്ളം തയ്യാറാക്കാം