ഈ ചേരുവ കൂടി ചേർത്താൽ മീൻ വറുത്തതിന് ഇത്രയും രുചിയോ.! കിടിലം മസാലക്കൂട്ട് ഇതാ

Ingredients :

  • മഞ്ഞൾപൊടി
  • എരിവില്ലാത്ത മുളക് പൊടി
  • എരിവുള്ള മുളകുപൊടി
  • ഉപ്പ്
  • കുരുമുളകുപൊടി
  • വെള്ളം
  • കറിവേപ്പില
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
  • വെളിച്ചെണ്ണ
Special Fish Fry Masala Recipe

Learn How To Make :

ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് എടുത്തു വച്ച പൊടികളെല്ലാം ചേർത്തു കൊടുക്കുക. അതിലേക്ക് ജിഞ്ചർ ഗാർലിക് പേസ്റ്റും പുളി വെള്ളവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം രണ്ട് ടീസ്പൂൺ അളവിൽ വെള്ളവും കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കുക. ഈ ഒരു സമയത്ത് തന്നെ ആവശ്യത്തിന് ഉപ്പ് കൂടി മസാലയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം കഴുകി വൃത്തിയാക്കി വരയിട്ടു വച്ച മത്തിയിലേക്ക് മസാല നന്നായി തേച്ചുപിടിപ്പിക്കുക. ഇത് കുറഞ്ഞത് അരമണിക്കൂറെങ്കിലും റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കാം.

അതിനു ശേഷം അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വയ്ക്കുക. അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ നന്നായി ചൂടായി വരുമ്പോൾ മത്തി അതിൽ നിരത്തി കൊടുക്കാവുന്നതാണ്. മുകളിൽ കുറച്ച് കറിവേപ്പില കൂടി ഇട്ട് കൊടുക്കാം. മത്തിയുടെ രണ്ടു വശവും നന്നായി ക്രിസ്പായി വരുമ്പോൾ എണ്ണയിൽ നിന്നും എടുത്ത് മാറ്റാവുന്നതാണ്. ഈയൊരു രീതിയിൽ മസാല തയ്യാറാക്കി മീൻ വറക്കുകയാണെങ്കിൽ കൂടുതൽ രുചി ലഭിക്കുന്നതാണ്. മീനിന്റെ എണ്ണത്തിനനുസരിച്ച് മസാലയുടെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്.

Read Also :

ഒറ്റയടിക്ക് കുറേ കുറ്റി പുട്ട്, പുട്ടു കുറ്റി ഇല്ലാതെ അതേ ഷേപ്പിൽ പുട്ട് ഉണ്ടാക്കിയാലോ!

വിരുന്നുക്കാരെ ഞെട്ടിക്കാനായി അരിപൊടി കൊണ്ടൊരു കിടിലൻ വിഭവം

Special Fish Fry Masala Recipe
Comments (0)
Add Comment