Ingredients :
- ചെമ്പരത്തി പൂവ് – 15 എണ്ണം
- ജാതിക്ക – 25 എണ്ണം
- പട്ട – ഒരു ചെറിയ കഷ്ണം
- ഗ്രാമ്പൂ – 4,5
- വെള്ളം – 1 കപ്പ്
- പഞ്ചസാര – 3 കപ്പ്
Learn How To Make :
ആദ്യം തന്നെ അല്പം വെള്ളം തിളപ്പിക്കാനായി വെക്കുക. വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ചെമ്പരത്തി പൂവ് ഇട്ടു കൊടുക്കുക. ഒന്ന് തിളച്ചാൽ ഈ വെള്ളം ഇറക്കി വയ്ക്കണം. അടുത്തതായി ഒന്നര കപ്പ് വെള്ളത്തിൽ പാടയും കളഞ്ഞ ജാതിക്കയും ചെറിയ കഷ്ണം പട്ടയും ഗ്രാമ്പുവും ചേർത്ത് കുക്കറിൽ ഒരു വിസിൽ അടിക്കുക. ശേഷം ഇതേ വെള്ളത്തിൽ പഞ്ചസാര ലായനി തയ്യാറാക്കുക. ഒന്ന് കുറുകി വരുമ്പോൾ ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചെമ്പരത്തി വെള്ളം ചേർത്ത മിക്സ് ചെയ്യുക. ഇനി ഈ കൂട്ട് നിങ്ങൾക്ക് സ്ക്വാഷ് ആയി ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കാം. ആവശ്യാനുസരണം എടുത്ത് വെള്ളവും ചെറുനാരങ്ങാനീരും ചേർത്ത് മിക്സിയിൽ അടിച്ച് ഉപയോഗിക്കാം.
Read Also :
പുട്ടുപൊടിയുണ്ടോ? നെയ്പത്തിരി തയ്യാറാക്കാം ഈസി ആയി
വീട്ടിലുള്ള ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം