ഉഴുന്ന് വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ! ഉഴുന്ന് ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ!

Ingredients :

  • 3/4 കപ്പ് ഉഴുന്ന്
  • 1 കോഴിമുട്ട
  • ആവശ്യത്തിന് ഉപ്പ്
  • 1 പച്ചമുളക്
  • കറിവേപ്പില
  • മല്ലിയില
  • 1 സവാള അരിഞ്ഞത്
  • 1 tbsp ഇഞ്ചി അരിഞ്ഞത്
  • 1 tsp മുളക്പൊടി
  • 1 മുളക് ചതച്ചത്
  • 1/4 കപ്പ് അരിപൊടി
  • എണ്ണ
Special Crispy Uzhunnu Snack Recipe

Learn How To Make :

അതിനായി ആദ്യം 3/4 കപ്പ് ഉഴുന്ന് 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തിയെടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. എന്നിട്ട് ഇത് മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് 1 കോഴിമുട്ട പൊട്ടിച്ചൊഴിച്ച് മിക്സിയിൽ ഒന്ന് കറക്കിയെടുത്ത് ഒരു ബൗളിലേക്ക് മാറ്റുക. എന്നിട്ട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, 1 പച്ചമുളക്, കറിവേപ്പില, മല്ലിയില, 1 സവാള അരിഞ്ഞത്, 1 tbsp ഇഞ്ചി അരിഞ്ഞത്, 1 tsp മുളക്പൊടി, 1 മുളക് ചതച്ചത്, 1/4 കപ്പ് അരിപൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. പിന്നീട് ഇത് കൈകൊണ്ട് പരിപ്പുവടയുടെ ഷേപ്പിൽ ആക്കിയെടുക്കുക. എന്നിട്ട് ഇത് ചൂടുള്ള എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം. അതിനായി ഒരു പാൻ അടുപ്പത്തു വെച്ചു ചൂടാക്കിയ ശേഷം അതിലേക്ക് എണ്ണയൊഴിക്കുക. എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന മാവ് ഇട്ടു കൊടുക്കാവുന്നതാണ്. തിരിച്ചു മറിച്ചും ഇട്ട് നല്ലപോലെ മുരിഞ്ഞ് ഫ്രൈ ആയി വരുമ്പോൾ നമുക്കിത് എണ്ണയിൽ നിന്നും കോരി എടുക്കാവുന്നതാണ്.

Read Also :

മീൻ പീര കഴിച്ചിട്ടുണ്ടോ? ഇത് മാത്രം മതി വയർ നിറയെ ചോറ് കഴിക്കാൻ!

നാടന്‍ ചൂരക്കറി! ഒരു തവണ ഇങ്ങനെ ചൂരക്കറി വച്ചാൽ പിന്നെ ഇങ്ങനെയേ വയ്ക്കൂ!

Special Crispy Uzhunnu Snack Recipe
Comments (0)
Add Comment