Special Chicken Thoran Recipe

ഈ ചിക്കൻ തോരൻ ഒന്ന് കഴിച്ച് നോക്കൂ, രുചിയൊന്ന്‌ വേറെതന്നെ

Special Chicken Thoran Recipe

Ingredients :

  • അരിഞ്ഞ ചിക്കൻ കഷ്ണങ്ങൾ – ½കിലോ
  • സവാള അരിഞ്ഞത് – 4 എണ്ണം
  • ജീരകം – 1 ടീ സ്പൂൺ
  • ഉഴുന്നു പരിപ്പ് – 1 ടീ സ്പൂൺ
  • കറിമസാലപൊടി – 1 ടീ സ്പൂൺ
  • വറ്റൽമുളക് – 3 എണ്ണം
  • പച്ചമുളക് അരിഞ്ഞത് – 6 എണ്ണം
  • തേങ്ങ ചിരകിയത് – 2 കപ്പ്
  • വെളുത്തുള്ളി – 4 അല്ലി
  • കടല പരിപ്പ് – 1 ടീ സ്പൂൺ
  • കടുക് – 1 ടീ സ്പൂൺ
  • എണ്ണ, ഉപ്പ് – ആവശ്യത്തിന്
Special Chicken Thoran Recipe
Special Chicken Thoran Recipe

Learn How to make Special Chicken Thoran Recipe :

എണ്ണ ചൂടായാൽ കടുക്, പെരിംജീരകം, കറി വേപ്പില, വറ്റൽമുളക് എന്നിവ ഒന്ന് പൊടിച്ചെടുക്കുക. അതിലേക്ക് സവാള ചേർത്ത് വഴറ്റുക, ഒന്ന് വഴന്നു വരുമ്പോൾ അതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർക്കുക. ശേഷം മേൽ പറഞ്ഞ അളവിൽ എല്ലാ പൊടികളും ചേർക്കുക. നന്നായി ഇളക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ഇറച്ചി കഷ്ണങ്ങൾ ചേർക്കുക. ഉപ്പ് ആവശ്യത്തിന് ചേർക്കുക. ഒരു മൂടി വെച്ചു മൂടി ചെറുതീയിൽ വേവിക്കുക. ഒന്ന് കുറുകി വരുമ്പോൾ ചതച്ചു വെച്ച നാളികേരം, ജീരകം, കറി വേപ്പില, മല്ലിയില എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി അടുപ്പിൽ നിന്നും ഇറക്കാം.

Read Also :

രുചികരമായ ഉരുളക്കിഴങ്ങ് ബജ്ജി തയ്യാറാക്കാം

ഹൃദയം കവരുന്ന കുൽഫി, മാംഗോ കുൽഫി രുചിക്കൂട്ട്