Ingredients :
- എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ
- മൈദ – കാൽ കപ്പ്
- കോൺഫ്ലവർ – രണ്ട് ടേബിൾ സ്പൂൺ
- കുരുമുളകുപൊടി
- മഞ്ഞൾപൊടി
- മുളകുപൊടി
- മല്ലിപ്പൊടി
- ഒരു മുട്ട
- വെളുത്തുള്ളി
- ഇഞ്ചി
- സോയ സോസ്
- ടൊമാറ്റോ സോസ്
- ഉപ്പ്
- എണ്ണ
Learn How To Make :
പാത്രത്തിൽ കഴുകി വൃത്തിയാക്കിയ ചിക്കൻ ചേർക്കുക. ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക. ശേഷം ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്, പൊടിവർഗങ്ങളും ഉപ്പും ചേർത്ത് ചിക്കൻ നന്നായി ഇളക്കുക. ഇത് അൽപനേരം റസ്റ്റ് ചെയ്യാനായി വെക്കുക. ഇതിനിടയിൽ, മറ്റൊരു പാത്രത്തിൽ കോൺഫ്ലോറും മൈദയും ചേർത്ത് നന്നായി ഇളക്കുക. മാറ്റിവെച്ചിരിക്കുന്ന ചിക്കൻ ഇപ്പോൾ തയ്യാറാക്കിയ പൊടി ചേർത്ത് നന്നായി ഇളക്കുക. വറുക്കാനാവശ്യമായ എണ്ണ അടുപ്പത്തുവെച്ചു ചൂടാകുമ്പോൾ അതിൽ ചിക്കൻ പൊടി ഇട്ട് വറുത്തെടുക്കുക. ഇപ്പോൾ നിങ്ങളുടെ സ്വാദിഷ്ടമായ ഫ്രൈഡ് ചിക്കൻ റെഡി. സാധാരണ ചിക്കൻ ഫ്രൈകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ചിക്കൻ ഫ്രൈകളായിരിക്കും ഇവ എന്നതിൽ സംശയമില്ല.
Read Also :
റവയും തേങ്ങയും ഉണ്ടോ? രാവിലെ ബ്രേക്ക്ഫാസ്റ്റിനെക്കുറിച്ച് ആവലാതി വേണ്ട!
ഒരു മിനിറ്റ് പോലും വേണ്ട! കടയിൽ നിന്നും വാങ്ങുന്ന അതേരുചിയിൽ കടല വറുത്തത്