Ingredients :
- ചേന – 1/2 കിലോ
- തേങ്ങ – ഒരു പിടി
- പച്ച നേന്ത്രക്കായ – 2 ഇടത്തരം
- വറ്റൽ മുളക് – 6-8 എണ്ണം
- കടുക് -1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – 3-4 ടീസ്പൂൺ
Learn how to make :
ചേന, നേന്ത്രക്കായ എന്നിവ നീളത്തിൽ നേർത്ത കഷ്ണങ്ങളാക്കി മുറിക്കുക. ഒരു ഫ്രയിംഗ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും മുളകുപൊടിയും ചേർത്ത് താളിക്കുക. അരിഞ്ഞ ചേനയും നേന്ത്രക്കായയും ചേർത്ത് വഴറ്റുക. ഉപ്പ് ചേർക്കുക. 5 മിനിറ്റിനു ശേഷം, 3/4 കപ്പ് വെള്ളം ചേർത്ത് ചെറിയ തീയിൽ മൂടി വേവിക്കുക. വെള്ളം ഏറെക്കുറെ വറ്റി, ചേന നന്നായി വേവുമ്പോൾ, തേങ്ങ ചേർത്ത് നന്നായി ഇളക്കി കുറച്ച് സമയം വീണ്ടും വേവിക്കുക. വെള്ളം നന്നായി വറ്റുമ്പോൾ നന്നായി അടുപ്പിൽ നിന്നും മാറ്റം. സ്വാദിഷ്ടമായ ഉപ്പേരി തയ്യാർ.
Read Also :
മൂന്നേ മൂന്നു ചേരുവകൾ കൊണ്ട് രൂചിയേറും പലഹാരം
ബാക്കി വന്ന ചോറ് ഉണ്ടെങ്കിൽ വെറും 10 മിനിറ്റ്, ബ്രേക്ഫാസ്റ്റ് റെഡി