രുചികരമായ ചെമ്മീൻ മസാല തയാറാക്കാം
Special Chemmeen Masala Recipe
Ingredients :
- രണ്ടു വലിയ കഷണം ഇഞ്ചി
- 8 പച്ചമുളക്
- 20 അല്ലി വെളുത്തുള്ളി
- ഒരു ടേബിൾസ്പൂൺ മുളകുപൊടി
- കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി
- അര ടീസ്പൂൺ കുരുമുളകുപൊടി
- അര ടീസ്പൂൺ മസാലപ്പൊടി
- ആവശ്യത്തിന് ഉപ്പ്
Learn How To Make Special Chemmeen Masala Recipe :
രണ്ടു വലിയ കഷണം ഇഞ്ചി ചതച്ചത് 8 പച്ചമുളക് 20 അല്ലി വെളുത്തുള്ളി നന്നായി ചതച്ചെടുക്കുക. ചെമ്മീൻ വൃത്തിയാക്കി നന്നായി കഴുകിയെടുക്കുക.ഒരു ടേബിൾസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ മസാലപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന വെളുത്തുള്ളി ഇഞ്ചി എന്നിവയും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക.കാൽ കപ്പ് വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ചെമ്മീൻ ഇട്ട് ഫ്രൈ ചെയ്യാം.
50% ആകുമ്പോൾ എണ്ണയിൽ നിന്നും മാറ്റാം ബാക്കിയുള്ള എണ്ണയിൽ നാല് സവാള അരിഞ്ഞു ചേർക്കണം ഉപ്പ് അല്പം ചേർത്ത് സവാള വാടി വരുന്നതുവരെ വഴറ്റുക ചതച്ചുവെച്ച ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർക്കാം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി കറിവേപ്പില ഒരു ടീസ്പൂൺ ഗരം മസാലപ്പൊടി ഒരു മിനിറ്റ് വഴറ്റുക രണ്ട് തക്കാളി അരിഞ്ഞത് യോജിപ്പിക്കുക കട്ടിയുള്ള തേങ്ങാപ്പാൽ അര കപ്പ് ചേട്ടൻ നന്നായി ഇളക്കുക വറുത്തുവച്ച ചെമ്മീൻ ചേർക്കുക അല്പം മല്ലിയില നന്നായി യോജിപ്പിച്ച് രണ്ടു മിനിറ്റ് വേവിക്കാം ശേഷം മാറ്റം രുചികരമായ ചെമ്മീൻ മസാല റെഡി.
Read Also :
രുചികരമായ വൻപയർ പായസം തയാറാക്കാം
ഉപ്പുമാങ്ങ ചമ്മന്തി തയാറാക്കാം