ഇഡ്ലിക്കും ദോശക്കും തയ്യാറാക്കാവുന്ന കിടിലൻ ചമ്മന്തി റെസിപ്പി, ഈ ഒരു സ്പെഷ്യൽ ചേരുവ കൂടി ചേർത്താൽ രുചി ഇരട്ടിക്കും

About Special Chammanthi Recipe :

തേങ്ങ ചമ്മന്തി ഉണ്ടാക്കാത്തവരും ഇഷ്ടം അല്ലാത്തവരും ആയി ആരും തന്നെ കാണില്ല. വളരെ എളുപ്പത്തിൽ എങ്ങനെ തേങ്ങാ ചമ്മന്തി ഉണ്ടാക്കാം. അതിനായി എന്തൊക്കെ സാധനങ്ങൾ ആണ് വേണ്ടത് എന്നു നോക്കാം.. ആവശ്യത്തിന് തേങ്ങ, മൂന്ന് പച്ചമുളക്, ഒരു കഷണം ഇഞ്ചി, കറിവേപ്പില എന്നിവയാണ് ഈ തേങ്ങാ ചമ്മന്തി ഉണ്ടാക്കാനായി നമുക്ക് ആവശ്യമുള്ളത്.

ഇനി ഇത് നന്നായി ഒന്ന് അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്. അതിനായി മിക്സിയുടെ ഏറ്റവും ചെറിയ ജാർ എടുത്ത ശേഷം അതിലേക്ക് ഇഞ്ചി പച്ചമുളക് തേങ്ങ എന്നിവ ഇട്ട് കൊടുക്കാം. ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കാം. ആവശ്യത്തിന് വെള്ളവും ഒഴിച്ച് ശേഷമാണ് നമ്മൾ ചമ്മന്തിയ്ക്ക് ആവശ്യമായ സ്പെഷ്യൽ ഇൻഗ്രീഡിയൻറ് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത്.

Special Chammanthi Recipe

അത് മറ്റൊന്നുമല്ല വീട്ടിൽ തന്നെ എപ്പോഴും ഉള്ള തൈരാണ്. അധികം പുളിച്ചു പോകാത്തതും എന്നാൽ ഒട്ടും പുളിയില്ലാത്ത തൈര് ഇതിനായി എടുക്കാൻ പാടില്ല. ആവശ്യത്തിന് പുളിയുള്ള തൈര് കാൽ കപ്പ് തേങ്ങയ്ക്ക് ഒരു ടീസ്പൂൺ എന്ന പാകത്തിന് ചേർത്ത് കൊടുക്കാവുന്നതാണ്.

അതിനുശേഷം ചമ്മന്തി എത്രത്തോളം അരയണമോ ആ അളവിൽ അരച്ച് എടുക്കാവുന്നതാണ്. ശേഷം ഒരു ചീനച്ചട്ടിയോ ഡ്രൈ പാനിലേക്കോ കുറിച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ബാക്കി വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. YouTube Video

Read Also :

മീൻ കറിയുടെ അതേ രുചിയിലൊരു പപ്പായ കറി ആയാലോ

പുട്ട് പൊടി കൊണ്ട് പുട്ട് മാത്രമല്ല രുചികരമായ നെയ്പത്തിരി തയ്യാറാക്കിയാലോ

special chammanthi ingredientsspecial chammanthi kerala styleSpecial Chammanthi Recipe
Comments (0)
Add Comment