പാലപ്പം ശരിയാവുന്നില്ലേ? പാലപ്പത്തിന്റെ മാവിൽ ഈ ഒരു സൂത്രം ചേർത്തു നോക്കൂ! രുചിരഹസ്യം ഇതാ!
Special Catering Palappam Recipe
Ingredients :
- പച്ചരി – 1 കിലോ
- ഉപ്പ്
- പഞ്ചസാര
- പെരുംജീരകം
- തേങ്ങ പാൽ

Learn How To Make :
ആദ്യം അരി വെള്ളത്തിൽ കുതിർത്തുക. 6 മണിക്കൂർ കുതിർത്ത് എടുക്കാം. ഈ അരി നന്നായി കഴുകുക. ഇതിലേക്ക് വെള്ളം ഒഴിക്കണം. അരി നന്നായി പൊടിച്ച് എടുക്കുക. തരി കൂടുതൽ ഇല്ലാതെ അരി പൊടിക്കുക. ഒരു കപ്പ് തരി കാച്ചിയത് ചേർക്കുക. മാവ് വെള്ളം ചേർക്കുക. മാവ് വെള്ളം എന്ന് പറഞ്ഞാൽ ഒരു ഗ്ലാസ് അരിപ്പൊടിയിൽ ഒരു ഗ്ലാസ് വെള്ളം ചേർത്തതാണ്. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. വെളിച്ചെണ്ണ ചേർക്കുക. കുറച്ച് സമയം റെസ്റ്റിൽ വെക്കുക.
8 മണിക്കൂർ അടച്ച് വയ്ക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. പഞ്ചസാര ചേർക്കുക. അല്പം പെരുംജീരകം ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. മാവ് നല്ല കട്ടി ആയിരിക്കും. ഇതിലേക്ക് തേങ്ങ പാൽ ചേർക്കുക. നന്നായി ഇളക്കുക. വീണ്ടും റെസ്റ്റിൽ വെക്കുക. നന്നായി ഇളക്കുക. അര മണിക്കൂർ കഴിഞ്ഞ് അപ്പം തയ്യാറാക്കാം. അപ്പ ചട്ടിയിൽ മാവ് ഒഴിച്ച് നന്നായി കറക്കി എടുക്കുക. തീ കുറച്ച് വെക്കുക. സോഫ്റ്റ് പാലപ്പം റെഡി!
Read Also :
പഴവും, തേങ്ങാകൊത്തും മിക്സിയിൽ ഇതുപോലേ ഒന്ന് അടിച്ചെടുക്കൂ! നാലുമണി ചായക്ക് കിടിലൻ സ്നാക്ക്
അരി കുതിർക്കണ്ട, രാത്രി അരച്ച വെക്കണ്ട! രാവിലെ എണീറ്റ് അര മണിക്കൂറിൽ ചായക്കടി തയ്യാർ