About Special Cabbage Thoran Recipe :
മലയാളത്തിൽ എന്നും പ്രിയങ്കരമായി മാറിട്ടുള്ള കറിയാണ് കാബേജ് തോരൻ. പ്രായഭേദമന്യേ എല്ലാരും ഇഷ്ടപ്പെടുന്ന തോരൻ കുറച്ചൂടെ ടേസ്റ്റി ആയിട്ട് ഒന്ന് വച്ചു നോക്കിയാലോ..പെട്ടെന്ന് നമ്മുടെ അടുക്കളയില്‍ കണ്ടെത്തുന്ന കൂട്ടുകള്‍ കൊണ്ടാണ് ഈ തോരന്‍ തയ്യാറാക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.
Ingredients :
- കാബേജ് – 1/4 കിലോ ( ചെറുതായി കൊത്തിയരിഞ്ഞത്)
- കുരുമുളകുപൊടി – 1/4 ടീസ്പൂൺ
- തേങ്ങ ചിരകിയത് – 1/4കപ്പ്
- ചുവന്നുള്ളി – എണ്ണം
- പച്ചമുളക് – എണ്ണം
- മഞ്ഞൾപൊടി – ഒരു നുള്ള്
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
- കടുക് – ആവശ്യത്തിന്
- ഉഴുന്നുപരിപ്പ് – ഒരു ടീസ്പൂൺ
Learn How to Make Special Cabbage Thoran Recipe :
സദ്യ സ്പെഷ്യൽ കാബേജ് തോരൻ ഉണ്ടാക്കുവാനായി ആദ്യം അരിഞ്ഞു വച്ചിരിക്കുന്ന കാബേജിലേക്ക് ചിരകി വെച്ചിരിക്കുന്ന തേങ്ങയും, കുരുമുളകു പൊടിയും, മഞ്ഞൾ പൊടിയും, ചതച്ചു വെച്ചിരിക്കുന്ന പച്ചമുളകും, അരിഞ്ഞു വെച്ചിട്ടുള്ള ചുവന്നുള്ളിയും ചേർത്ത് സ്പൂൺ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം അടുപ്പിൽ ഒരു പത്രം വെച്ച് അതിലേക്ക് എണ്ണയൊഴിക്കുക.
എണ്ണ നന്നായി ചൂടായി വരുമ്പോഴേക്കും അതിലേക്ക് ഒരു ഒരു ടീസ്പൂൺ ഉഴുന്ന് പരിപ്പും, ആവശ്യത്തിന് കടുകും ചേർത്ത് നന്നായി ഇളക്കി എടുക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ കാശ്മേരി മുളകും ചേർത്ത് നന്നായി ഇളക്കുക ഇതിലേക്ക് കറിവേപ്പിലയും നമ്മൾ മിക്സ് ചെയ്തു വച്ചിരിക്കുന്ന കാബേജും കൂടെ ചേർത്ത് നന്നായി ഇളക്കി ലോ ഫ്ലെയിമിൽ മൂടി വെച്ച് വേവിച്ചെടുക്കാം. Video Credits : CURRY with AMMA
Read Also :
ഓണസദ്യക്ക് ഒരു കിടിലൻ ഇഞ്ചിപ്പുളി തയ്യാറാക്കാം
ഈ ഓണത്തിന് രസകാളൻ ആയാലോ!! ഗുരുവായൂർ അമ്പലത്തിലെ സ്പെഷ്യൽ കറിക്കൂട്ട് ഇതാ