Ingredients :
- ഗോതമ്പ് നുറുക്ക് – ഒരു കപ്പ്
- തൈര് – ഒരു കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- നെയ്യ്
- വെള്ളം
Learn How To Make :
ആദ്യം തന്നെ നുറുക്ക് ഗോതമ്പ് നന്നായി കഴുകി വൃത്തിയാക്കി 10 മിനിറ്റ് നേരം കുതിരാനായി വെക്കണം. വെള്ളത്തിൽ നേരിട്ട് കുതിർത്തുന്നതിന് പകരമായി തൈര് ഒഴിച്ച ശേഷം വെള്ളം കൂടി ചേർത്താണ് നുറുക്ക് ഗോതമ്പ് കുതിർത്തി എടുക്കേണ്ടത്. നുറുക്ക് ഗോതമ്പ് കുതിരാൻ ആവശ്യമായ സമയം കൊണ്ട് ദോശയിലേക്ക് ആവശ്യമായ ചട്നി തയ്യാറാക്കി എടുക്കാവുന്നതാണ്. തൈരു ചേർത്ത വെള്ളത്തിൽ നല്ലതുപോലെ കുതിർന്ന നുറുക്ക് ഗോതമ്പ് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. അതേ വെള്ളം ഉപയോഗിച്ച് ഒട്ടും തരിയില്ലാതെ മാവ് അരച്ചെടുക്കുക.
ഈയൊരു രീതിയിൽ ദോശ തയ്യാറാക്കുമ്പോൾ മാവ് പുളിപ്പിച്ചെടുക്കേണ്ട ആവശ്യം വരുന്നില്ല. അതുകൊണ്ടുതന്നെ മാവ് റെഡിയായാൽ ഉടൻതന്നെ ദോശ ചുട്ടു തുടങ്ങാവുന്നതാണ്. അതിനായി ദോശ ചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കരണ്ടി അളവിൽ മാവൊഴിച്ച് കൊടുക്കാവുന്നതാണ്. ദോശയുടെ മുകളിലായി അല്പം നെയ്യ് കൂടി തൂവി കൊടുക്കാം. ഒരുവശം നല്ലതുപോലെ മൊരിഞ്ഞു വന്നു കഴിഞ്ഞാൽ ദോശ മറിച്ചിട്ട് ചുട്ടെടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ നുറുക്ക് ഗോതമ്പ് ദോശ റെഡിയായി കഴിഞ്ഞു.
Read Also :
റാഗി പുട്ട് സോഫ്റ്റ് ആകാനും രുചി കൂടാനും ഇങ്ങനെ ചെയ്താൽ മതി
കാറ്ററിങ് സ്റ്റൈൽ മീൻകറി, ചാറിന് പോലും എന്തൊരു രുചിയാണെന്നോ!