Ingredients :
- ഗോതമ്പ് പൊടി
- നേന്ത്രപ്പഴം
- ഉപ്പ്
- ശർക്കര
Learn How To Make :
ഒരു മിക്സർ ജാറിലേക്ക് ആവശ്യത്തിന് ഗോതമ്പ് പൊടി ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക് നേന്ത്രപ്പഴം രണ്ടുമൂന്നു കഷണങ്ങളായി മുറിച്ചത് കൂടി ചേർത്തു കൊടുത്ത് ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായിട്ട് അടിച്ചെടുക്കുക. നല്ലപോലെ നനവോടുകൂടി നമ്മൾ സാധാരണ പുട്ടിനു മാവ് കുഴക്കുന്ന പോലെ തന്നെ ആയി കിട്ടുന്നതായിരിക്കും. അതുപോലെ തന്നെ പഴവും കൂടി ചേർന്നുകൊണ്ട് ചെറിയൊരു മഞ്ഞ നിറവും നല്ല സ്വാദിഷ്ടമായ ഒരു പുട്ടും ആണിത്.
ഇത്രയും ചെയ്തു കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് കുറച്ച് തേങ്ങയിലേക്ക് കുറച്ച് ശർക്കര കൂടി ചേർത്ത് നന്നായിട്ട് കുഴച്ച് മാറ്റിവയ്ക്കുക ഇനി ഒരു പുട്ട് ഉണ്ടാക്കുന്ന പാത്രത്തിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്ത് കൊടുത്തതിനുശേഷം അതിനു മുകളിലായിട്ട് പുട്ടുപൊടി വെച്ചുകൊടുത്ത് അതിനുമുകളിൽ ആയിട്ട് ശർക്കരയും തേങ്ങയും കൂടി ചേർത്തു കൊടുത്ത് ഇതുപോലെ ആക്കി സാധാരണ പുട്ടുപോലെ ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്.
Read Also :
കുക്കറിൽ 2 വിസിൽ, പാലടയുടെ അതെ രുചിയിൽ അരിപ്പായസം റെഡി
ഈ ചേരുവ കൂടി ചേർത്താൽ മീൻ വറുത്തതിന് ഇത്രയും രുചിയോ.! കിടിലം മസാലക്കൂട്ട് ഇതാ