ഈ ചേരുവ കൂടി ചേർത്താൽ ഇരട്ടി രുചി,വായിൽ വെള്ളമൂറും രുചിയിൽ അരിനെല്ലിക്ക ഉപ്പിലിട്ടത്

Ingredients :

  • അരിനെല്ലിക്ക
  • കാന്താരി മുളക്
  • വെളുത്തുള്ളി
  • ഉപ്പ്
Special Arinellikka Uppilittath Recipe

Learn How To Make :

അരിനെല്ലി ഉപ്പിലിടാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി തുടച്ചെടുത്ത അരിനെല്ലിക്ക, ഒരുപിടി അളവിൽ കാന്താരി മുളക്, അതേ അളവിൽ വെളുത്തുള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി എടുത്തത്, വെള്ളത്തിൽ ഉപ്പിട്ട് നന്നായി തിളപ്പിച്ച് ചൂടാക്കി എടുത്തത് ഇത്രയും ചേരുവകളാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച അരി നെല്ലിക്ക ഒരു ചില്ലു പാത്രത്തിൽ ഇട്ടു കൊടുക്കാം.അതിന്റെ മുകളിലായി കുറച്ച് കാന്താരി മുളകും, വൃത്തിയാക്കി വെച്ച വെളുത്തുള്ളിയും ഇട്ട് മുകളിലായി തിളപ്പിച്ച് ചൂടാറ്റിയ ഉപ്പിട്ട വെള്ളം ഒഴിച്ചു കൊടുക്കാം. വെള്ളം തയ്യാറാക്കാനായി അരിനെല്ലിയുടെ അളവ് അനുസരിച്ച് വെള്ളമെടുത്ത് ഒരു പാനിൽ നന്നായി തിളപ്പിക്കുക. വെള്ളം വെട്ടിത്തിളച്ച് തുടങ്ങുമ്പോൾ ഒരു പിടി അളവിൽ ഉപ്പു കൂടി ഇട്ടു കൊടുക്കുക. ഉപ്പ് വെള്ളത്തിൽ നന്നായി അലിഞ്ഞു വന്നശേഷം ചൂടാറാനായി മാറ്റിവയ്ക്കണം. ഇളം ചൂടോട് കൂടിയ വെള്ളമാണ് ഉപ്പിലിട്ടതിൽ ഒഴിച്ചു കൊടുക്കേണ്ടത്. ശേഷം ജാർ അടച്ച് രണ്ടോ മൂന്നോ ദിവസം സൂക്ഷിക്കുക. ഈയൊരു സമയം കൊണ്ട് തന്നെ അരിനെല്ലിയിലേക്ക് ഇതെല്ലാം പിടിച്ച് നല്ല സ്വാദ് വന്നിട്ടുണ്ടാകും.

Read Also :

വെറും 5 മിനുറ്റിൽ 2 ചേരുവ കൊണ്ട് വിശപ്പകറ്റാൻ കിടിലൻ സ്നാക്ക്

ഗോതമ്പ് പൊടിയും മുട്ടയും മാത്രം മതി, വൈകീട്ടത്തേക്ക് അപാര രുചിയിൽ ചായക്കടി

Special Arinellikka Uppilittath Recipe
Comments (0)
Add Comment