Ingredients :
- അരിപ്പൊടി അരക്കിലോഗ്രാം
- തേങ്ങ ഒരെണ്ണം
- ശർക്കര 200 ഗ്രാം
- ജീരകം അര ടീസ്പൂൺ
- ഏലക്ക രണ്ടെണ്ണം
- ഉപ്പ് വെള്ളം പാകത്തിന്
Learn How To Make :
ഒരു മുറി തേങ്ങ ചിരകിയതും ഏലക്ക പൊടിച്ചതും ശരക്കര ചീകിയതും ഒന്നിച്ച് കുഴച്ചു വയ്ക്കുക. അരിപ്പൊടിയും ജീരകം പൊടിച്ചതും ഒരു മുറി തേങ്ങ ചിരകിയതും ഉപ്പും വെള്ളം ചേർത്ത് കുഴച്ചെടുക്കുക. പൂവരശ്ശില, പരുത്തിയില എന്നിവയിലേതെങ്കിലും ഒന്നിൽ മാവ് കുറേശ്ശെയായി പരത്തി അതിൽ ശർക്കരക്കൂട്ട് വച്ച് മടക്കി അപ്പച്ചെമ്പിൽ വച്ച് ആവിയിൽ വേവിക്കുകയോ ചീനച്ചട്ടിയിൽ എണ്ണ തൂത്ത് ഇരുവശവും മൊരിച്ചെടുക്കുകയോ ചെയ്യും.
Read Also :
മധുരപ്രേമികൾക്ക് കേസരി റെസിപ്പി