മൂന്നു നേരവും കറി ഇല്ലാതെ കഴിക്കാവുന്ന അടിപൊളി ഡിഷ്, വെറും 10 മിനിട്ടിൽ ടപ്പേന്നൊരു പലഹാരം
Special 5 Minute Snack Recipe
Ingredients :
- മൈദ
- ചെറിയ ജീരകം,
- വെളുത്തുള്ളി
- ഇഞ്ചി,പച്ചമുളക്
- സവാള
- തക്കാളി
- മഞ്ഞൾപ്പൊടി
- മുളകുപൊടി
- ഗരംമസാല
- മുട്ട
- എണ്ണ
- ഉപ്പ്

Learn How To Make :
ഈ ഒരു പലഹാരം ഉണ്ടാക്കാനായി ആദ്യം തന്നെ മൂന്ന് മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ച് ഒഴിച്ചിട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് ബീറ്റ് ചെയ്യണം. മറ്റൊരു ബൗളിൽ ഒരു കപ്പ് മൈദയും എണ്ണയും ഉപ്പും ചേർത്ത് വെള്ളവും ഒഴിച്ച് കുഴച്ചെടുക്കണം. ഇതിലേക്ക് അൽപം എണ്ണയും കൂടി തേച്ചിട്ട് അഞ്ചു മിനിറ്റ് മാറ്റി വയ്ക്കണം. ഒരു പാൻ ചൂടാക്കിയിട്ട് മുട്ട ഒഴിച്ച് വേവിക്കണം. ഇതേ പാനിൽ എണ്ണ ചൂടാക്കിയിട്ട് ചെറിയ ജീരകം, വെളുത്തുള്ളി – ഇഞ്ചി – പച്ചമുളക് എന്നിവ ചതച്ചത് ചേർക്കണം. ഇത് വഴറ്റിയിട്ട് സവാള അരിഞ്ഞതും കൂടി ചേർക്കണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും തക്കാളിയും ചേർത്ത് വേവിച്ചിട്ട് വേണം പൊടികൾ ഇടാനായിട്ട. മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഗരംമസാലയും വേണം ചേർക്കാനായിട്ട്. ഇതിലേക്ക് രണ്ട് മുട്ട ബീറ്റ് ചെയ്തതും ഉപ്പും കൂടി ചേർത്ത് യോജിപ്പിക്കണം. നേരത്തെ കുഴച്ചു വച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കി എടുത്തിട്ട് ഒരു പലകയിൽ പരത്തി വയ്ക്കാം. നേരത്തെ പൊരിച്ചു വച്ചിരിക്കുന്ന മുട്ടയിൽ നിന്നും ഒരു കഷ്ണവും ഫില്ലിംഗും കൂടി മടക്കി ചൂടായ എണ്ണയിലേക്കിട്ട് വറുത്തെടുത്താൽ നല്ല രുചികരമായ പലഹാരം തയ്യാർ.
Read Also :
വെറും 5 മിനുറ്റിൽ 2 ചേരുവ കൊണ്ട് വിശപ്പകറ്റാൻ കിടിലൻ സ്നാക്ക്
ഗോതമ്പ് പൊടിയും മുട്ടയും മാത്രം മതി, വൈകീട്ടത്തേക്ക് അപാര രുചിയിൽ ചായക്കടി