ഗോതമ്പ് ലഡു എളുപ്പം തയ്യാറാക്കിയാലോ
Soft Wheat Laddu Recipe
Ingredients :
- ഗോതമ്പുപൊടി – ഒന്നര കപ്പ്
- ഡെസിക്കേറ്റഡ് കോക്കനട്ട് – കാല്‍ കപ്പ്
- പിസ്ത അരിഞ്ഞത് – ഒരു സ്പൂണ്‍
- നെയ്യ് – അഞ്ചു സ്പൂണ്‍
- ബദാം അരിഞ്ഞത് – ഒരു സ്പൂണ്‍
- പഞ്ചസാര പൊടിച്ചത് – കാല്‍ കപ്പ്

Learn How to make
ഒരു പാനിലിട്ട് ഗോതമ്പുപൊടി വറുക്കുക. ഇതിലേക്ക് രണ്ടു സ്പൂണ്‍ നെയ്യ് ചേർത്ത് ഒന്ന് വഴറ്റുക.ശേഷം ബാക്കിയുള്ള നെയ്യും ചേർത്ത് വഴറ്റുക. ഇനി ഡെസിക്കേറ്റഡ് കോക്കനട്ട്, പിസ്ത അരിഞ്ഞത്, ബദാം അരിഞ്ഞത് എന്നിവ ചേർത്ത് ഇളക്കുക. അടുപ്പിൽ നിന്ന് ഇറക്കി അല്പം ചൂടാറിയാൽ പഞ്ചസാര പൊടിച്ചത് ചേർത്ത് ഓരോ ഉരുളകളാക്കുക. ഗോതമ്പ് ലഡു തയ്യാർ.
Read Also :
മധുരപ്രേമികൾക്ക് ഈന്തപ്പഴം ബർഫി
മുട്ട കൊണ്ട് കിടിലൻ ഐറ്റം, ഇതേ പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ