Ingredients :
- ശർക്കര – 65 ഗ്രാം
- ഗോതമ്പ് പൊടി – 1 കപ്പ്
- അരിപ്പൊടി – 1/4 കപ്പ്
- പഴം – 1 എണ്ണം
- വെള്ളം – 1/4 കപ്പ്
- ബേക്കിംഗ് സോഡ – 1/4 ടീസ്പൂൺ
- റവ – 2 ടേബിൾ സ്പൂൺ
- ഏലക്ക – 3 എണ്ണം
- ഉപ്പ് – ഒരു നുള്ള്
- വെളിച്ചെണ്ണ – ആവശ്യത്തിന്
Learn How To Make :
ആദ്യം 65 ഗ്രാം ശർക്കര എടുത്ത് പാനിയാക്കി വെക്കുക. അലിഞ്ഞു വന്ന ശർക്കര നന്നായി അരിച്ചെടുത്ത് തണുപ്പിക്കുക. ഇനി ഇടത്തരം വലിപ്പമുള്ള പഴവും 3 ഏലക്കായും മിക്സിംഗ് പാത്രത്തിലേക്ക് ചേർത്ത് നന്നായി അരച്ച് മാറ്റിവെക്കുക. ശേഷം ഒരു ബൗൾ എടുത്ത് 1 കപ്പ് ഗോതമ്പ്പൊടി, 1/4 കപ്പ് അരിപ്പൊടി, 2 ടേബിൾസ്പൂൺ റവ, 1/4 ടീസ്പൂൺ ബേക്കിംഗ് പൗഡർ, കുറച്ച് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം മുൻകൂട്ടി അരച്ച വെച്ച പഴം മിക്സ് ചേർക്കുക. അതിനു ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ശർക്കരപാനി ചേർത്ത് നന്നായി ഇളക്കുക. ഇപ്പോൾ മാവ് തയ്യാറയി കഴിഞ്ഞു. ഒരു 2മണിക്കൂർ റസ്റ്റ് ചെയ്യാനായി വെച്ച ശേഷം ഉണ്ണിയപ്പ ചട്ടിയിൽ വറുത്ത് കോരാം.
Read Also :
റവയും തേങ്ങയും ഉണ്ടോ? രാവിലെ ബ്രേക്ക്ഫാസ്റ്റിനെക്കുറിച്ച് ആവലാതി വേണ്ട!
ഒരു മിനിറ്റ് പോലും വേണ്ട! കടയിൽ നിന്നും വാങ്ങുന്ന അതേരുചിയിൽ കടല വറുത്തത്